Saturday, February 21, 2009

ചോക്കാട് കൂമ്പന്‍.

ഒരു മല അടിവാരത്തില്‍ ജനിച്ചതില്‍ വളരെ അധികം സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍.കാരണം മല കയറാന്‍ ആഗ്രഹം തോന്നിയാല്‍ അധികം ചിലവോ താമസമോ കൂടാതെ എപ്പോള്‍ വേണമെങ്കിലും ആ ആഗ്രഹം സഫലമാക്കാം.കാളികാവ് മലനിരകളില്‍ ഉയര്‍ന്നു നില്‍കുന്ന ഒരു മലയാണ് ചോക്കാട് കൂമ്പന്‍.അതിന്റെ മുകളില്‍ ധാരാളം പഴങ്ങളും ജീവികളും ഉണ്ട് എന്നറിഞ്ഞു.ഞങ്ങള്‍ അഞ്ചു പേര്‍ അടങ്ങുന്ന ഒരു സംഘം ഒരു ദിവസം രാവിലെ കൂമ്പ കീഴടക്കാന്‍ തിരിച്ചു.രാവിലത്തെ ഭക്ഷണം കഴിച്ചു ഉച്ചയ്ക് ഉള്ളത് പൊതിഞ്ഞു വാങ്ങി.രാവിലെ പുറപെട്ടു വയ്കീട്ടു തന്നെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.അതിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമെ കരുതിയിട്ടുള്.ഒരു ഓട്ടോ പിടിച്ചു അടക്കകുണ്ട് എഴുപതു ഏക്കര്‍ വരെ അതില്‍ പോയി.ഞാനും ജബ്ബാര്‍ , ബാപ്പു , ബാബു ,ബാവ എന്നിവരാണ് സന്ഘത്ത്തില്‍ ഉള്ളത്.അപ്പോഴേക്കും സമയം ഒന്പത് മണി ആയിട്ടുണ്ട്‌.ഞങ്ങള്‍ കയറ്റം തുടങ്ങി.കൂമ്പന്‍ മലയുടെ അടുത്തുള്ള ചെറിയ മലയാണ് ആദ്യം കയറുന്നത്.റബര്‍ തോട്ടത്തിലെ വഴിയിലൂടെ ആണ് പോവുന്നത്.റബര്‍ തോട്ടം കഴിഞ്ഞു ഞങ്ങള്‍ ഫോരെസ്ടിലേക്ക് കടന്നു.അതുവരെ വഴിയുണ്ടായിരുന്നു.ഇനി അങ്ങോട്ട് കൊടും കാറ്റിലൂടെയാണ് പോവുന്നത്.അതിന്റെ ഏറ്റവും മുകളില്‍ എത്തണം.ചെറിയ കാടുകള്‍ വെട്ടി തെളിച്ചു ബപ്പുവാന് മുന്നില്‍ നടക്കുന്നത്.മുള്ളും കൊമ്പുകളും കൊണ്ടു ശരീരമെല്ലാം ചെറിയ മുറിയുണ്ട്.അതി ഭയ്ന്കരമായ കൊക്കയുടെ അരികിലൂടെ നടന്നു ഞങ്ങള്‍ അതിന്റെ മുകളില്‍ എത്തി.അപ്പോഴേക്കും എല്ലാവര്കും കഴിച്ച ഭക്ഷണം ദഹിച്ചു.ഇനി അങ്ങോട്ട് പാറ കേട്ടാണ്‌.കുത്തനെയുള്ളതും വഴുക്കുന്നതും ആയ പറ വഴി ഞങ്ങള്‍ കയറ്റം തുടങ്ങി.

Friday, February 20, 2009

മനസ്സിന് സുഖം.

നിങ്ങള്‍ എത്ര മാനസിക പിരിമുറുക്കം അനുഭവിക്കുന്നുന്ടെകിലും നിങ്ങള്‍ക്ക് എല്ലാം മറക്കാന്‍ പറ്റിയ ഒരു നല്ല മാര്‍ഗമാണ് കൂട്ടമായ ഒരു മലകയറ്റം.ഒരിക്കലും ഒറ്റയ്ക്ക് ഒഴിഞ്ഞ മലകളിലേക്ക് പോവരുത്.ഒന്നു അപകടവും മറ്റൊന്ന് മാനസിക ഉള്ലാസത്ത്തിനാനെന്കില്‍ അത് ഒരിക്കലും നിങ്ങള്‍ക്ക് കിട്ടുകയും ഇല്ല.മലയെയും മലകയറ്റവും ഇഷ്ട പെടുന്ന ഒരാളെ ഒപ്പം കൂട്ടുക.കഴിവതും ലഹരി ഉപയോകിക്കുന്നത് ഒഴിവാക്കുക. അത് ചിലപ്പോള്‍ നിങ്ങളുടെ മനസ്സിനെ തളര്‍ത്തും. പെട്ടെന്ന് ഏതെങ്കിലും ജീവികള്‍ മുന്നില്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ചിലപ്പോള്‍ താമസം വരാം.നിങ്ങള്‍ ശാരീരികമായി ഫുള്‍ ഫിട്ടാനെന്കില്‍ മാത്രം മല കയറാന്‍ ഒരുങ്ങുക. അടുത്തത് ഞങ്ങള്‍ അഞ്ചു പേര്‍ നടത്തിയ അതി സാഹസികമായ ചോക്കാട് കൂമ്പന്‍ മലയിലെക് നടത്തിയ യാത്രയുടെ വിവരണം. THANKS

ഒരിക്കലും മറക്കാത്തത്.

ഉറക്കത്തിന്റെ സുഖം അറിയണമെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ ഒരു മലയില്‍സ്വല്പം ലഹരിയോടെ ഉറങ്ങണം.ആ സുഘതില്‍ ഞാനും ഒരല്പം കൂടുതല്‍ ഉറങ്ങി.ഉണര്‍ന്നപ്പോള്‍ കുറെ വയ്കി.നേരം നല്ല പോലെ വെളുത്തിരിക്കുന്നു.എഴുനേറ്റു പുറത്തു വന്നപ്പോള്‍ എല്ലാവരും പുറത്തുണ്ട്.നന്ന രാവിലെ ഉണര്‍ന്നവര്‍ക് നല്ല കാഴ്ച കിട്ടി.രാവിലെ കാട്ടുപോത്തിന്റെ കൂട്ടം ഉണ്ടായിരുന്നു.നിരാശയോടെ ചായ കുടിച്ചു വെറുതെ പുല്മെട്ടിലൂടെ നടന്നു.പോത്തിന്‍ കൂട്ടം നടന്ന അടയാളം കാണുന്നുണ്ട്.ഒരു സ്ഥലത്തു വിശാലമായ ഒരു സ്ഥലം ഒരു പോത്ത്‌ കിടന്നതിന്റെ അടയാളമാണ്.ശരിക്കും ആ സ്ഥലം കണ്ടാല്‍ അറിയും എത്ര വലിയ ഒരു പോത്താണ് അവിടെ കിടന്നത് എന്ന്.അതിനെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം ഒന്നു കൂടി ഇരട്ടിച്ചു.എങ്കിലും സമാധാനിച്ചു.നാളെ നേരത്തെ എഴുന്നേറ്റു പുറത്ത് ഇറങ്ങണം.മനസ്സില്‍ ഉറപ്പിച്ചു.രാവിലത്തെ കോടയും കാറ്റും ഇളം വെയിലും ഒരു അനുഭൂധി തന്നെയാണ്.വലിക്കുന്ന സിഗരറ്റിനു ഒരു പവറും ഇല്ല. ഞാന്‍ തിരിച്ചു നടന്നു. രാവിലെ ചായക്ക് റവ ഉണ്ടാകിയിട്ടുണ്ട്.അതും കഴിച്ചു എല്ലാവരും കാട് കാണാന്‍ ഇറങ്ങി.തലയുയര്‍ത്തി നില്ക്കുന്ന കൂമ്പന്‍ പാറയാണ്‌ ഞങ്ങളുടെ ലക്ഷ്യം.മുകളിലേക്ക് കയറാന്‍ അധികം വിഷമം ഉണ്ടെന്നു തോന്നുന്നില്ല.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി ലൈന്‍ തെളിച്ചിട്ടുണ്ട്. അത് കൂമ്പന്‍ പാറയെ കീറി മുറിച്ചാണ് പോവുന്നത്.അതുവഴി ഞങ്ങള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി.വഴി ഉണ്ടെന്‍കിലും കടും കുത്തനെയാണ് കയറ്റം.കയ്യും കാല്‍മുട്ടും നിലത്തു കുത്തിയാണ് കയറുന്നത്.വഴിയില്‍ ഒരു ചെറിയ പാമ്പ് ചത്തു കിടക്കുന്നു. അത് ശ്രദ്ധിക്കാതെ ഞങ്ങള്‍ കയറ്റം തുടര്‍ന്ന്.കുറച്ചു മുകളില്‍ ജീവനുള്ള രണ്ടു പാമ്പുകളെയും കണ്ടു.ചെരുതാനെന്കിലും നല്ല ഭംഗിയുള്ള പാമ്പുകള്‍.ഒരു പക്ഷെ അപൂര്‍വ ഇനത്തില്‍ പെട്ടതാവാം.ഒരു കാമറ ഇല്ലാത്തതിന്റെ വിഷമം അപ്പോഴാണ്‌ എനിക്ക് തോന്നിയത്.എന്തായാലും ഞങ്ങള്‍ മുകളില്‍ എത്തി.ഞങ്ങളുടെയെല്ലാം പ്രധീക്ഷയ്കും അപ്പുറമായിരുന്നു അവിടുത്തെ കാഴ്ച.ലോകം തന്നെ ഞങ്ങളുടെ കാല്‍ കീഴില്‍ ആണെന്ന് തോന്നി.ഒരു ഭാഗത്ത് നിരന്നു കിടക്കുന്ന മല നിരകള്‍, മറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ഒരു ഭാഗം മുഴുവനും പരന്നു വിശാലമായി കിടക്കുന്നു.രാവിലെ കൊടയെല്ലാം ഒഴിഞ്ഞതിനാല്‍ എല്ലാം ശരിക്ക് കാണുന്നുണ്ട്.ഞങ്ങള്‍ കുറെ നേരം അവിടെ ചിലവഴിച്ചു.പിന്നീട് തിരിച്ചു ഇറങ്ങി.ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും അവിടെ തങ്ങണം എന്നാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.കൂമ്പന്‍ മലയുടെ ഒപ്പം നില്‍കുന്ന മറ്റൊരു മലയാണ് കത്തി ചുണ്ടന്‍ മല.അടുത്തത് ഞങ്ങളുടെ ലക്ഷ്യം കത്തി ചുണ്ടന്‍ മലയാണ്.ഭക്ഷണം കഴിഞ്ഞു അങ്ങോട്ട് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.അപ്പോള്‍ ഞങ്ങളുടെ എല്ലാ പ്രധീക്ഷകളും അവസാനിപ്പിച്ചു കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് അന്ന് തന്നെ ഇറങ്ങണം എന്ന് പറഞ്ഞു.എല്ലാവര്കും ഒരേ മനസ് ആവില്ലല്ലോ.ഞങ്ങള്‍ അവരോട് വേണമെന്കില്‍ തിരിച്ചു പോവാന്‍ പറഞ്ഞു.ഞങ്ങള്‍ക്ക് അവിടെ നിന്നും ഇറങ്ങാന്‍ മനസ്സു വന്നില്ല.അവര്‍ക്ക് ഒറ്റയ്ക് പോവാന്‍ അറിയില്ല പേടിയും ഉണ്ട്.എന്തായാലും ഒടുവില്‍ മനസില്ലാമനസ്സോടെ എല്ലാവരും ഇറങ്ങാന്‍ തീരുമാനിച്ചു.മലയോടു സ്നേഹമില്ലാത്ത ആരുമായും ഇനി മല കയറ്റം ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു ഞങ്ങള്‍ ഭൂമിയിലെ ഒരു സ്വര്‍ഗത്ത്തിനോട് വിട പറഞ്ഞു താഴേക്ക് ഇറങ്ങി.

Saturday, February 7, 2009

കൂമ്പന്‍ മലയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് മല മുകളില്‍ കൂടി ഒഴുകുന്ന അതിമനോഹരമായ ഒരു ചോല.സാധാരണ മലകളില്‍ കാണാറുള്ള പോലെ ചെറിയ ചോലയാണെന്ന് ധരിക്കരുത്.രണ്ടു മീറ്ററോളം വീതിയും അരയ്കൊപ്പം വെള്ളവും ഉള്ള ഒരു ചെറു അരുവി.അത്രയ്കും ഉയരത്ത് അതുപോലെ ഒന്നു അല്ഭുധം തന്നെയാണ്.അതില്‍ ഒന്നു മുങ്ങി കുളിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ അതിന്റെ തണുപ്പ് അറിയാവുന്നത് കൊണ്ടു അത്തരം ഒരു പരീക്ഷണം നടത്താന്‍ ആരും മുതിര്‍ന്നില്ല.തണുപ്പ് കൂടി വന്നിട്ടുണ്ട്.എല്ലാവരും റെന്റിനു അകത്തേക്ക് പോയി.അകത്തു ചെറിയ ചൂടു ഉണ്ട്.കഴിച്ച സാധനം ചെറുതായി ഉണര്ന്നിട്ടുണ്ട്.രാത്രിയില്‍ ഞങ്ങള്‍ കുറച്ചു ദൂരം കാറ്റിലൂടെ നടന്നു.ശരിക്കും കാടിന്റെ അനുഭവം കിട്ടനമെന്കില്‍ രാത്രിയില്‍ കാട്ടിലൂടെ നടക്കണം.ആനയുടെ മണം മടുപ്പിക്കുന്ന ഗന്ധം.താഴെ ഞങ്ങള്‍ വന്ന വഴിയില്‍ നിന്നാവാം എന്ന് മച്ചാന്‍ പറഞ്ഞു.ചീവീടുകളുടെ ഒച്ചയും കാറ്റിന്റെ സീല്‍ക്കാരവും എല്ലാം ആസ്വദിച്ചു കുറച്ചു ദൂരം ഞങ്ങള്‍ നടന്നു.പുലി അടക്കം ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഒരു ആയുധവും ഇല്ലാതെ രാത്രിയില്‍ അതിലെ നടക്കുന്നത് അത്ര നല്ലതല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.ഞങ്ങള്‍ തിരിച്ചു ടെന്റിലേക്ക്‌ തന്നെ മടങ്ങി.പുലര്‍ച്ചെ ഉണര്‍ന്നാല്‍ ധാരാളം ജീവികളെ കാണാം എന്ന് പറഞ്ഞതു കൊണ്ടു ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.

Friday, February 6, 2009