Friday, March 13, 2009
boyfriend girlfriend
ഒരു ഗേള്‍ ഫ്രെണ്ടോ , ബോയ് ഫ്രെണ്ടോ ഇല്ലെങ്കില്‍ എന്തോ ഒരു നഷ്ടം ആണെന്ന് വിജാരിക്കുന്നു നമ്മുടെ പുതു തലമുറ.അതിനെ ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല.നല്ല രീതിയില്‍ ആണെന്കില്‍ നല്ലതാണ് എന്നാണു എന്റെയും അഭിപ്രായം.നല്ലൊരു ഫ്രെണ്ട്ഷിപ് ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍.പക്ഷെ എല്ലാവരും അങ്ങനെ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം.ബ്ലുടൂത് വഴിയും മറ്റും വ്യാപകമായി പ്രചരിക്കുന്ന വീടിയോകളില്‍ നിന്നും മനസ്സിലാകുന്നത് സ്വന്തം കാമുകനുമായോ പരിച്ചയക്കാരനുമായോ നടത്തുന്ന കാമ കേളികളാണ്.കൂടുതലും പെണ്‍കുട്ടികള്‍ അറിയാതെയാവും ഇതെല്ലാം എടുക്കുന്നത്.വലിയ വീഡിയോ കാമറകളെ പോലും വെല്ലുന്ന കാമറ ഉള്ള മൊബൈല്‍ ഫോണുകള്‍ ഇറങ്ങി കൊണ്ടേ ഇരിക്കുന്നു.എത്ര വലിയ കൌന്സല്‍ിംഗ് നടത്തിയാലും നന്നാവാത്ത ഒരു കിരാത സമൂഹം നമുക്കിടയില്‍ ജീവിക്കുന്നു എന്നാ സത്യം നമ്മള്‍ മനസ്സിലാകണം.വഴി വിട്ട രീതിയില്‍ നടക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ തന്നെ ഇതില്‍ മുന്‍കരുതല്‍ എടുക്കുകയാണ് ഇതിനു ഏക പോംവഴി.എത്രയോ തവണ ടീവി വഴിയും മറ്റു മാദ്യമങ്ങള്‍ വഴിയും ഇതെല്ലാം കാണിച്ചിട്ടും ചര്‍ച്ച ചെയ്തിട്ടും ഇപ്പോഴും അത് തന്നെ നടക്കുന്നു.അത് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കി അതില്‍ നിന്നും വിട്ടു നില്‍ക്കുന്നത് വരെ അത് തുടരും എന്നതില്‍ ഒരു സംശയവും ഇല്ല.മാന്യമായി വസ്ത്രം ധരിച്ചു നല്ല രീതിയില്‍ നടക്കുന്ന ഒരു കുട്ടിയുടെയും വീഡിയോയും ഫോട്ടോയും ഒന്നും പ്രച്ചരിക്കുന്നില്ല എന്നതാണ് സത്യം.അത് കണ്ടാലും ഇനി ആ കുട്ടിക്കും മറ്റുള്ളവര്കും അത് ഒരു പ്രശ്നമാവുന്നില്ല.അപ്പോള്‍ എന്തുകൊണ്ടും നല്ലത് അങ്ങനെ നടക്കുകയാണ്.എന്തായാലും വിവാഹത്തിനു മുന്‍പുള്ള iththaram ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ല.വിവാഹത്തിന് ശേഷം ഭര്‍ത്താവുമായി മാത്രം ചെയ്യേണ്ട അത്തരം കാര്യങ്ങള്‍ അതിനു മുന്‍പ് ചെയ്യുന്നത് അതിന്റെ പവിത്രതയാണ് നഷ്ടപ്പെടുത്തുന്നത്.അതും നമ്മള്‍ വിദേശത്ത് നിന്ന് കടം കൊണ്ടതാവാം.അതിനു വീണ്ടും വീണ്ടും മാറ്റങ്ങള്‍ വന്നു വിവാഹത്തിന് തന്നെ പ്രസക്തി നഷ്ടപ്പെടുന്ന ഒരു കാലം വിടെശങ്ങളിലെത് പോലെ നമ്മെയും കാത്തിരിക്കുന്നു എന്നുവേണം കരുതാന്‍.അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എന്താണെന്ന് നമുക്ക് ഊഹിക്കാതെ തന്നെ അറിയാം. BOYFRIEND GIRLFRIEND
Subscribe to:
Posts (Atom)