Friday, February 6, 2009



ഇടതൂര്‍ന്ന മരങ്ങളും കുറ്റി കാടുകളും നിറഞ്ഞ കൊടും കാട്ടിലൂടെ ഞങ്ങള്‍ നടന്നു.ചെറിയ ഇടതൂര്‍ന്ന മരങ്ങളും കുറ്റിമഴ പെയ്യുന്നുണ്ട്.കുറെ നടന്നു ഞങ്ങള്‍ കൂമ്പന്‍ മലയുടെ മുകളില്‍ എത്തി.അവിടെ ഞങ്ങളെ വരവേറ്റത് ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ്.മരങ്ങളും കാടുകളും ഒന്നും ഇല്ലാതെ ആരോ ഒരുക്കി വച്ചപോലെ വിശാലമായ പുല്‍ത്തകിടി.അതിന് നടുവില്‍ ഒരു ചെറിയ കുളം.നെറ്റിപ്പട്ടം കെട്ടി തലയുയര്‍ത്തി നില്‍കുന്ന ഒരു കൊമ്പനെ പോലെ നില്ക്കുന്ന കൂമ്പന്‍ പാറ. സമയം നാല് മനിയോടടുത്തു.നല്ല കോടയും കാറ്റും ഉണ്ട്.മഴ അല്പം കുറഞ്ഞിട്ടുണ്ട്.താമസിക്കാനുള്ള സ്ഥലം ശരിയാക്കണം.എല്ലാവരും അതിന് വേണ്ടി ഒരാള്‍ ഉയരമുള്ള പുല്ലുകല്‍ക്കിടയിലൂടെ നടന്നു.അല്പം മാറി കുറ്റി കാടുകള്‍ക്കിടയില്‍ വിശാലമായ ഒരു മുറ്റം പോലെ ഉള്ള ഒരു സ്ഥലത്തു ഞങ്ങള്‍ എത്തി.ചുറ്റും കിടങ്ങുകള്‍ ഉള്ള ഉരു സ്ഥലം.ഫോറസ്റ്റ് ഗാര്‍ഡുമാര്‍ താമസിച്ചിരുന്ന സ്ഥലമാണ്.മഴക്കാലം ആയതു കൊണ്ടു അടുത്തൊന്നും ആരും വന്നതായി തോന്നുന്നില്ല,ഞങ്ങള്‍ എല്ലാവരും സാധനങ്ങള്‍ എല്ലാം താഴെ വച്ചു കര്മാനിരതമായി.കുറച്ചു പേര്‍ പുല്ലു വെട്ടി സ്ഥലം ശരിയാക്കി.കുറച്ചു പേര്‍ ഓട വെട്ടി കൊണ്ടുവന്നു ഒരു ചെറിയ ട്ടെന്റ്റ് പോലെ കെട്ടിയുണ്ടാക്കി.കൊണ്ടുവന്ന പ്ലാസ്റ്റിക് ഷീറ്റ് മുകളിലും നിലത്തും ഇട്ടു.വളരെ താഴ്ത്തിയാണ് ഷെഡ് ഉണ്ടാകിയിരിക്കുന്നത്.മുട്ട് കുത്തിയാണ് ഉള്ളില്‍ നടക്കുന്നത് .ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.അതിന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു ഞങ്ങള്‍ കയ്യില്‍ കരുതിയ ഒരു കുപ്പിയും എടുത്തു ഞങ്ങള്‍ നാലുപേര്‍ പുറത്തേക്ക് പോയി.കാടിന്റെ മനോഹാരിതയും ആസ്വതിച്ചു ഞങ്ങള്‍ അത് കാലിയാക്കി.ഒരു കാര്യവും ഉണ്ടായില്ല അത്രയ്ക്കാണ് അതിന് മുകളിലെ തണുപ്പ്.എന്തായാലും തണുപ്പിനു ഒരാശ്വാസം കിട്ടി.ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം ഏതെന്ന് ചോതിച്ചാല്‍ കൂമ്പ കണ്ട ആരും പറയും അത് കൂമ്പന്‍ മലയാണ് എന്ന്.