Thursday, March 12, 2009

യുവ തലമുറ.

വിദേശ രാജ്യങ്ങളില്‍ സ്ത്രീയുടെ നഗ്നത എന്നത് വളരെ ചെറിയ മൂന്നു പീസ് തുണിയില്‍ അവര്‍ ഒതുക്കി തുടങ്ങി.വരും കാലങ്ങളില്‍ അതും അവര്‍ ഉപേക്ഷിചേക്കാം.ഒരു പക്ഷെ ചില രാജ്യങ്ങളില്‍ എങ്കിലും അതും ഉപേക്ഷിച്ച പോലെയാണ്.നമ്മുടെ സ്ത്രീകള്‍ അങ്ങനെ ആവുമോ എന്ന ഒരു പേടി എപ്പോഴും നമ്മള്‍ക്ക് വേണം.അവിടം വരെ എത്തും മുന്‍പേ അത് തടയേണ്ടതാണ്.ഇത്രയും പറയാന്‍ കാരണം ചില വെബ് സൈറ്റുകളില്‍ കണ്ട വിദേശ ഇന്ത്യന്‍ വിദ്യാര്‍തികളുടെ ബീച്ചിലും പാര്കിലും ഒക്കെയുള്ള ഫോട്ടോകളാണ്.വിദേശത്ത് ചിലപ്പോള്‍ അത് ഒരു പുതുമ ആവില്ല.എന്നാല്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ കാണുന്നതിന് അവര്‍ക്ക് ഒരു പ്രശ്നവും ഇല്ലെന്കില്‍ അവര്‍ അത് ഇന്ത്യയിലേക്കും എത്തിക്കും എന്നുള്ളതില്‍ ഒരു സംശയവും ഇല്ല.അതെല്ലാം കണ്ടു അനുകരിക്കാന്‍ കാത്തു നില്‍കുന്ന നമ്മുടെ യുവ തലമുറ തീര്‍ച്ചയായും അങ്ങനെ ചെയ്യും എന്നുള്ളതില്‍ ഒരു സംശയവും വേണ്ട.ഇന്ത്യയില്‍ തന്നെ ഗോവ, മദ്രാസ്,മുംബയ് എന്നിവിടങ്ങളിലെ ബീച്ച്ചുകളില്‍ ഇപ്പോള്‍ തന്നെ നമുക്ക് അത്തരം പരിഷ്കാരികളായ ഭാരത സ്ത്രീകളെ കാണാം.ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി ഇനി ചിലപ്പോള്‍ നമ്മള്‍ അവിടങ്ങളില്‍ കാണേണ്ടി വന്നേക്കാം.മലയാളികള്‍ അത്രത്തോളം എത്തുമോ എന്നത് സംശയമാനെന്കിലും നമ്മള്‍ കരുതിയിരിക്കണം.നമുക്കുമുണ്ട് അത്തരം ഒരു ബീച്ച്.കോവളം.മലയാളി സമൂഹം അത്തരം കാര്യങ്ങളില്‍ കുറച്ചു പിന്നോട്ട് ആണെന്കിലും അനുകരണ ശേഷി നമ്മിലും കൂടി വരികയാണ്.ധരിക്കുന്ന വസ്ത്രതിലൂടെ മറ്റുള്ളവര്‍ തങ്ങളുടെ ശരീര വടിവുകള്‍ കാണണം എന്ന് അവരും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.പാവാടയും ബ്ലൌസും ച്ചുരിടാരിനും,ചുരിദാര്‍ ജീന്‍സും ടീ ഷര്‍ട്ടും ആയി നില്കുന്നു.അത് എത്രത്തോളം ഇരുകിയതാനെന്കില്‍ അത്രയും നല്ലത്.ഇതൊന്നും ഉപയോകിക്കരുത് എന്നൊന്നും പറയുന്നില്ല.അത് കുറച്ചു ലൂസ് ആയാല്‍ എന്താ പ്രോബ്ലം.ആര്‍കും ഒരു പരാതിയും ഇല്ല.നമ്മുടെ ഭൂരി ഭാഗം പുരുഷന്‍ മാറും അത്തരം കുട്ടികളെ ഇഷ്ടപെടുന്നില്ല എന്നതാണ് സത്യം.ആ കാഴ്ച ചിലപ്പോള്‍ അവന്‍ ഇഷ്ട്ടപെട്ടെക്കാം.അതാണോ നമ്മുടെ സ്തീകള്‍ ആഗ്രഹിക്കുന്നത്. അത്തരം ഒരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പുരുഷന്മാര്‍ ഉണ്ടാവും നമ്മടെ സമൂഹത്തില്‍.വളരെ കുറച്ചേ ഉണ്ടാവൂ.മോഡേണ്‍ ആവുക എന്ന് പറഞ്ഞാല്‍ കൂടുതല്‍ പേരും വിചാരിച്ചിരിക്കുന്നത് അത്തരം ഡ്രസ്സ് ഇട്ടാലെ മോഡേണ്‍ ആവൂ എന്നാണു.ഒരു പുരുഷന്‍ ഉദ്ദേശിക്കുന്നത് ജീവിതത്തില്‍ അവളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ആണ് മോഡേണ്‍ ആവേണ്ടത്.ഇതെല്ലാം അറിയാത്തവരാണ് എല്ലാവരും എന്നും തോന്നുന്നില്ല.എന്നാലും അവര്‍ അങ്ങനെ നടക്കുന്നതാണ് നമ്മള്‍ ഭയക്കേണ്ടത്.