Saturday, February 21, 2009
ചോക്കാട് കൂമ്പന്‍.
ഒരു മല അടിവാരത്തില്‍ ജനിച്ചതില്‍ വളരെ അധികം സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍.കാരണം മല കയറാന്‍ ആഗ്രഹം തോന്നിയാല്‍ അധികം ചിലവോ താമസമോ കൂടാതെ എപ്പോള്‍ വേണമെങ്കിലും ആ ആഗ്രഹം സഫലമാക്കാം.കാളികാവ് മലനിരകളില്‍ ഉയര്‍ന്നു നില്‍കുന്ന ഒരു മലയാണ് ചോക്കാട് കൂമ്പന്‍.അതിന്റെ മുകളില്‍ ധാരാളം പഴങ്ങളും ജീവികളും ഉണ്ട് എന്നറിഞ്ഞു.ഞങ്ങള്‍ അഞ്ചു പേര്‍ അടങ്ങുന്ന ഒരു സംഘം ഒരു ദിവസം രാവിലെ കൂമ്പ കീഴടക്കാന്‍ തിരിച്ചു.രാവിലത്തെ ഭക്ഷണം കഴിച്ചു ഉച്ചയ്ക് ഉള്ളത് പൊതിഞ്ഞു വാങ്ങി.രാവിലെ പുറപെട്ടു വയ്കീട്ടു തന്നെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.അതിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമെ കരുതിയിട്ടുള്.ഒരു ഓട്ടോ പിടിച്ചു അടക്കകുണ്ട് എഴുപതു ഏക്കര്‍ വരെ അതില്‍ പോയി.ഞാനും ജബ്ബാര്‍ , ബാപ്പു , ബാബു ,ബാവ എന്നിവരാണ് സന്ഘത്ത്തില്‍ ഉള്ളത്.അപ്പോഴേക്കും സമയം ഒന്പത് മണി ആയിട്ടുണ്ട്.ഞങ്ങള്‍ കയറ്റം തുടങ്ങി.കൂമ്പന്‍ മലയുടെ അടുത്തുള്ള ചെറിയ മലയാണ് ആദ്യം കയറുന്നത്.റബര്‍ തോട്ടത്തിലെ വഴിയിലൂടെ ആണ് പോവുന്നത്.റബര്‍ തോട്ടം കഴിഞ്ഞു ഞങ്ങള്‍ ഫോരെസ്ടിലേക്ക് കടന്നു.അതുവരെ വഴിയുണ്ടായിരുന്നു.ഇനി അങ്ങോട്ട് കൊടും കാറ്റിലൂടെയാണ് പോവുന്നത്.അതിന്റെ ഏറ്റവും മുകളില്‍ എത്തണം.ചെറിയ കാടുകള്‍ വെട്ടി തെളിച്ചു ബപ്പുവാന് മുന്നില്‍ നടക്കുന്നത്.മുള്ളും കൊമ്പുകളും കൊണ്ടു ശരീരമെല്ലാം ചെറിയ മുറിയുണ്ട്.അതി ഭയ്ന്കരമായ കൊക്കയുടെ അരികിലൂടെ നടന്നു ഞങ്ങള്‍ അതിന്റെ മുകളില്‍ എത്തി.അപ്പോഴേക്കും എല്ലാവര്കും കഴിച്ച ഭക്ഷണം ദഹിച്ചു.ഇനി അങ്ങോട്ട് പാറ കേട്ടാണ്.കുത്തനെയുള്ളതും വഴുക്കുന്നതും ആയ പറ വഴി ഞങ്ങള്‍ കയറ്റം തുടങ്ങി.
Subscribe to:
Posts (Atom)