Saturday, March 7, 2009
ചോക്കാട് കൂമ്പന്‍,
ഞങ്ങള്‍ വീണ്ടും ചാലിലൂടെ നടന്നു തുടങ്ങി.കുറെ ദൂരം നടന്നപോള്‍ വീണ്ടും ഞങ്ങള്‍ മറ്റൊരു വെള്ള റബര്‍ തോട്ടത്തില്‍ എത്തി.പഴയത് പോലെ ഇതും ഞങ്ങളെ ചതിക്കുമോ എന്ന് പേടിച്ചു,അതില്‍ കണ്ട വഴിയിലൂടെ ഞങ്ങള്‍ താഴേക്കു ഇറങ്ങാന്‍ തുടങ്ങി.താഴെ ഒരു പട്ടി കുറയ്ക്കുന്ന ഒച്ച കേള്‍കുന്നു .ഞങ്ങള്‍ താഴെ എത്തിയെന്ന് ഞങ്ങള്‍ക്ക് മനസിലായി .കുറെ താഴെ ഒരു ചെറിയ വെളിച്ചം കാണുന്നുണ്ട്.ഒരു സമാധാനം തോന്നി.ഞങ്ങള്‍ ഇറങ്ങി എത്തിയത് ഞങ്ങള്‍ കയറിയ പോലെ ഉള്ള മറ്റൊരു സ്ഥലത്ത് ആണ് ഞങ്ങള്‍ എത്തിയത്..പട്ടി കുറയ്ക്കുന്ന ഒച്ച കേട്ട് ആ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു.അയാളോട് ചോദിച്ചപ്പോള്‍ ആണ് ഞങ്ങള്‍ എത്ത്യാ സ്ഥലം ഞങ്ങള്‍ക്ക് മനസിലായത്.ഞങ്ങള്‍ കയറിയ വഴിയുടെ മറ്റൊരു ഭാഗമാണ്.മനസിന് ആശ്വാസം.ഞങ്ങള്‍ എഴുപതു ഏക്കര ലക്ഷ്യമാകി നടന്നു.ജബ്ബാരിണ്ടേ കയ്യിലുള്ള ഒരു ചെറിയ ടോര്‍ച്ച് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം. ഞങ്ങള്‍ രാത്രി വയ്കിയെന്കിലും ഞങ്ങളുടെ കുളി കടവ് ആയ ചെതെ കടവില്‍ എത്തി.അപ്പോള്‍ ആണ് ഞങ്ങള്‍ ഒന്ന് ഒന്ന് ഇരുന്നത്.അല്ലാഹുവിനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങി.
Subscribe to:
Posts (Atom)