Thursday, March 5, 2009

ചോക്കാട് കൂമ്പന്‍.

വളരെ ആയാസപെട്ടാണ് ഞങ്ങള്‍ കയറുന്നത്.കുത്തനെ നില്‍കുന്ന പാറയില്‍ നില്‍കുന്ന പുല്ലുകളില്‍ പിടിച്ചാണ് ഞങ്ങള്‍ കയറുന്നത്.ഒന്ന് തെറ്റിയാല്‍ താഴെ ഭയങ്കര കൊക്കയാണ്.എന്തായാലും ഒന്നും പറ്റാതെ ഞങ്ങള്‍ മുകളില്‍ എത്തി.അരക്കൊപ്പം ഉയര്‍ന്നു നില്‍കുന്ന പുല്മെടാണ് ഞങ്ങളെ സ്വീകരിച്ചത്.അതിനു ഇടയിലുള്ള ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്.എല്ലാവര്കും നല്ല വിശപ്പും ഉണ്ട്.അപ്പോഴാണ്‌ ജബ്ബാര്‍ ഞങ്ങള്‍ക്ക് മിടായി തന്നത്.ഒരു മിടായിക് അത്ര രുചി ഉണ്ടെന്നു ഞങ്ങള്‍ക്ക് അപ്പോഴാണ്‌ മനസ്സിലാകുന്നത്‌.ഇപ്പോഴും അതിന്റെ രുചി ഇപ്പോളും വായില്‍ നില്കുന്നു.മുകളില്‍ വിശാലമായ ഒരു പാരയുണ്ട്.നാല് പേര്‍ക്ക് സുഗമായി ഇരിക്കാന്‍ വലിപ്പം ഉണ്ട് അതിനു.ഞങ്ങള്‍ സാധനങ്ങള്‍ എല്ലാം അതില്‍ വെച്ചു.വിശപ്പിന്റെ ശക്തി കൊണ്ട് ഉണ്ടായിരുന്ന ഭക്ഷണം ഞങ്ങള്‍ പെട്ടെന്ന് കഴിച്ചു.മലയുടെ മുഗളില്‍ ധാരാളം പഴങ്ങള്‍ ഉണ്ട്.