Sunday, April 26, 2009

shoo attack

ഇറാക്കില്‍ വെച്ച് ബുഷിന്‌ ഷൂ ഏറു കിട്ടിയത് കണ്ടപ്പോള്‍
ഏറെ സന്തോഷിച്ചവരാണ് നാം.കാരണം ഏതൊരു മനുഷ്യനും
മനസ്സാല്‍ അത്രയ്ക്ക് വെറുക്ക പെട്ട ഒരു മനുഷ്യനാണ് ബുഷ്.
അത് ചെയ്ത മുന്തളിരിനെ എല്ലാ മാധ്യമങ്ങളും ജനങ്ങളും
വാനോളം പുകഴ്ത്തുകയും ചെയ്തു.ആ പ്രശംസ കിട്ടാന്‍ വേണ്ടിയോ
ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ നമ്മുടെ ഇന്ത്യയിലും അത്തരം
സംഭവങ്ങള്‍ ഉണ്ടായി.ഇപ്പോള്‍ അത് ഒരു തുടര്‍ കഥ ആയികൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ മണ്ണില്‍ വെച്ച് തന്നെ നമ്മുടെ ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും
ആ അനുഭവം ഉണ്ടായി.ഇപ്പോള്‍ ഇതാ നമ്മുടെ പ്രധാന മന്ത്രിക്കും.
നമ്മുടെ ജനാധിപത്യം നമുക്ക് ധാരാളം അവകാശങ്ങള്‍
അനുവദിച്ചു തരുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനം പ്രതികരിക്കാനുള്ള
സ്വാതന്ത്ര്യം ആണ് എന്നാണു എനിക്ക് തോന്നുന്നത്.അത് എത്ര വലിയ നേതാവ്
ആണെന്കിലും ഒരു തെറ്റ് ചെയ്‌താല്‍ നമുക്ക് അതിനു എതിരെ പ്രതികരിക്കാം.
പക്ഷെ അതിനു നാം തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ ഇപ്പോള്‍ വളരെ അതികം
കടന്നു പോവുന്നു എന്നതാണ് സത്യം.എന്തിനു വേണ്ടിയാനെന്കിലും ഷൂ
എരിയുന്ന ഒരു രീതി അതും നമ്മുടെ നാട് ഭരിക്കുന്ന മന്ത്രിമാര്‍കെതിരെ
ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങള്‍ നമ്മുടെ നാടിനെയും ഭരണ കര്താക്കളെയും
എങ്ങനെയാണെന്ന് കാണുക എന്നും നാം ആലോചിക്കേണ്ടത് ആവശ്യം ആണ്.
ഞാന്‍ ഒരു പ്രവാസി ആയതു കൊണ്ടാവാം ഇങ്ങനെ എന്നെ ചിന്തിപ്പിക്കുന്നത്.
ഇത് നമ്മുടെ നിയമത്തിന്റെ അപര്ര്യാപ്തധ കൊണ്ടാണോ ഇത് ആവര്‍ത്തിക്കുന്നത്
എന്ന് നമ്മുടെ നിയമ പാലകര്‍ പരിശോധിക്കണം.കാരണം ആഭ്യന്തര മന്ത്രിയെ
ഷൂ എറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍കും പാടമാകുന്ന ഒരു ശിക്ഷ കൊടുക്കാന്‍
കഴിഞ്ഞിരുന്നു എങ്കില്‍ ഒരു പക്ഷെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
നേതാക്കള്‍ വേണ്ട എന്ന് പറഞ്ഞാലും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ കൊടുക്കണം.
ഇല്ലെങ്കില്‍ ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.എന്തായാലും ജനങ്ങള്‍
പ്രതികരണത്തിന് മറ്റെന്തെന്കിലും മാര്‍ഗങ്ങള്‍ കാണട്ടെ.


SHOO ATTACK