Friday, March 6, 2009

ചോകാട് കൂമ്പന്‍.

താഴെ ആനയുടെ അലറല്‍ കേട്ട്.ബാപു തിരിച്ചും ഒച്ചയുണ്ടാക്കി.ജബ്ബാര്‍ ഉടനെ അത് വിലക്കി.കാരണം ഞങ്ങള്‍ നില്‍കുന്ന സ്ഥലം ഒട്ടും സുരക്ഷിതമല്ല.അത് മുകളിലേക്ക് കയറി വന്നാല്‍ ഒരു രക്ഷയും ഇല്ല.സമയം വളരെ വ്യ്കിയിരിക്കുന്നു,ഞങ്ങള്‍ തിരിച്ചു പോവാന്‍ തീരുമാനിച്ചു.വന്ന വഴി വളരെ റിസ്ക് ഉള്ളതിനാല്‍ ഞങ്ങള്‍ വേറെ വഴിക്കാണ് പോവുന്നത്.ഫോറസ്റ്റ് വഴി വെള്ളം ഒഴുകിയ ചാല് വഴിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.കാരണം വഴി അറിയില്ല.കുറെ ദൂരം ഞങ്ങള്‍ നടന്നു.സമയം ഇരുട്ടി തുടങ്ങി.ഞങ്ങള്‍ സ്പീഡില്‍ നടത്തം തുടങ്ങി.പക്ഷെ രാത്രി ആയിട്ടും ഞങ്ങള്‍ എങ്ങും എത്തിയില്ല.ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഞങ്ങളുടെ കയ്യില്‍ വെളിച്ചം പോലും ഇല്ല,.അപ്പോഴാണ്‌ ഞങ്ങള്‍ക്ക് സമാധാനം നല്‍കുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ എത്തി .ഒരു റബര്‍ തോട്ടം.ഞങ്ങള്‍ അതിലേക്കു വരുന്ന വഴി നോക്കി നടന്നു.കുറെ നേരം നടന്നിട്ടും ഞങ്ങള്‍ക്ക് ഒരു വഴിയും കാണാന്‍ കഴിഞ്ഞില്ല.അങ്ങനെയും ഞങ്ങള്‍ക്ക് കുറെ നേരം നഷ്ടമായി.അതോടെ ഞങ്ങള്‍ക്ക് ആകെ പേടിയായി.