Saturday, February 7, 2009

കൂമ്പന്‍ മലയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് മല മുകളില്‍ കൂടി ഒഴുകുന്ന അതിമനോഹരമായ ഒരു ചോല.സാധാരണ മലകളില്‍ കാണാറുള്ള പോലെ ചെറിയ ചോലയാണെന്ന് ധരിക്കരുത്.രണ്ടു മീറ്ററോളം വീതിയും അരയ്കൊപ്പം വെള്ളവും ഉള്ള ഒരു ചെറു അരുവി.അത്രയ്കും ഉയരത്ത് അതുപോലെ ഒന്നു അല്ഭുധം തന്നെയാണ്.അതില്‍ ഒന്നു മുങ്ങി കുളിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ അതിന്റെ തണുപ്പ് അറിയാവുന്നത് കൊണ്ടു അത്തരം ഒരു പരീക്ഷണം നടത്താന്‍ ആരും മുതിര്‍ന്നില്ല.തണുപ്പ് കൂടി വന്നിട്ടുണ്ട്.എല്ലാവരും റെന്റിനു അകത്തേക്ക് പോയി.അകത്തു ചെറിയ ചൂടു ഉണ്ട്.കഴിച്ച സാധനം ചെറുതായി ഉണര്ന്നിട്ടുണ്ട്.രാത്രിയില്‍ ഞങ്ങള്‍ കുറച്ചു ദൂരം കാറ്റിലൂടെ നടന്നു.ശരിക്കും കാടിന്റെ അനുഭവം കിട്ടനമെന്കില്‍ രാത്രിയില്‍ കാട്ടിലൂടെ നടക്കണം.ആനയുടെ മണം മടുപ്പിക്കുന്ന ഗന്ധം.താഴെ ഞങ്ങള്‍ വന്ന വഴിയില്‍ നിന്നാവാം എന്ന് മച്ചാന്‍ പറഞ്ഞു.ചീവീടുകളുടെ ഒച്ചയും കാറ്റിന്റെ സീല്‍ക്കാരവും എല്ലാം ആസ്വദിച്ചു കുറച്ചു ദൂരം ഞങ്ങള്‍ നടന്നു.പുലി അടക്കം ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഒരു ആയുധവും ഇല്ലാതെ രാത്രിയില്‍ അതിലെ നടക്കുന്നത് അത്ര നല്ലതല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.ഞങ്ങള്‍ തിരിച്ചു ടെന്റിലേക്ക്‌ തന്നെ മടങ്ങി.പുലര്‍ച്ചെ ഉണര്‍ന്നാല്‍ ധാരാളം ജീവികളെ കാണാം എന്ന് പറഞ്ഞതു കൊണ്ടു ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.

No comments: