Friday, February 20, 2009
ഒരിക്കലും മറക്കാത്തത്.
ഉറക്കത്തിന്റെ സുഖം അറിയണമെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ ഒരു മലയില്‍സ്വല്പം ലഹരിയോടെ ഉറങ്ങണം.ആ സുഘതില്‍ ഞാനും ഒരല്പം കൂടുതല്‍ ഉറങ്ങി.ഉണര്‍ന്നപ്പോള്‍ കുറെ വയ്കി.നേരം നല്ല പോലെ വെളുത്തിരിക്കുന്നു.എഴുനേറ്റു പുറത്തു വന്നപ്പോള്‍ എല്ലാവരും പുറത്തുണ്ട്.നന്ന രാവിലെ ഉണര്‍ന്നവര്‍ക് നല്ല കാഴ്ച കിട്ടി.രാവിലെ കാട്ടുപോത്തിന്റെ കൂട്ടം ഉണ്ടായിരുന്നു.നിരാശയോടെ ചായ കുടിച്ചു വെറുതെ പുല്മെട്ടിലൂടെ നടന്നു.പോത്തിന്‍ കൂട്ടം നടന്ന അടയാളം കാണുന്നുണ്ട്.ഒരു സ്ഥലത്തു വിശാലമായ ഒരു സ്ഥലം ഒരു പോത്ത് കിടന്നതിന്റെ അടയാളമാണ്.ശരിക്കും ആ സ്ഥലം കണ്ടാല്‍ അറിയും എത്ര വലിയ ഒരു പോത്താണ് അവിടെ കിടന്നത് എന്ന്.അതിനെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം ഒന്നു കൂടി ഇരട്ടിച്ചു.എങ്കിലും സമാധാനിച്ചു.നാളെ നേരത്തെ എഴുന്നേറ്റു പുറത്ത് ഇറങ്ങണം.മനസ്സില്‍ ഉറപ്പിച്ചു.രാവിലത്തെ കോടയും കാറ്റും ഇളം വെയിലും ഒരു അനുഭൂധി തന്നെയാണ്.വലിക്കുന്ന സിഗരറ്റിനു ഒരു പവറും ഇല്ല. ഞാന്‍ തിരിച്ചു നടന്നു. രാവിലെ ചായക്ക് റവ ഉണ്ടാകിയിട്ടുണ്ട്.അതും കഴിച്ചു എല്ലാവരും കാട് കാണാന്‍ ഇറങ്ങി.തലയുയര്‍ത്തി നില്ക്കുന്ന കൂമ്പന്‍ പാറയാണ് ഞങ്ങളുടെ ലക്ഷ്യം.മുകളിലേക്ക് കയറാന്‍ അധികം വിഷമം ഉണ്ടെന്നു തോന്നുന്നില്ല.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി ലൈന്‍ തെളിച്ചിട്ടുണ്ട്. അത് കൂമ്പന്‍ പാറയെ കീറി മുറിച്ചാണ് പോവുന്നത്.അതുവഴി ഞങ്ങള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി.വഴി ഉണ്ടെന്‍കിലും കടും കുത്തനെയാണ് കയറ്റം.കയ്യും കാല്‍മുട്ടും നിലത്തു കുത്തിയാണ് കയറുന്നത്.വഴിയില്‍ ഒരു ചെറിയ പാമ്പ് ചത്തു കിടക്കുന്നു. അത് ശ്രദ്ധിക്കാതെ ഞങ്ങള്‍ കയറ്റം തുടര്‍ന്ന്.കുറച്ചു മുകളില്‍ ജീവനുള്ള രണ്ടു പാമ്പുകളെയും കണ്ടു.ചെരുതാനെന്കിലും നല്ല ഭംഗിയുള്ള പാമ്പുകള്‍.ഒരു പക്ഷെ അപൂര്‍വ ഇനത്തില്‍ പെട്ടതാവാം.ഒരു കാമറ ഇല്ലാത്തതിന്റെ വിഷമം അപ്പോഴാണ് എനിക്ക് തോന്നിയത്.എന്തായാലും ഞങ്ങള്‍ മുകളില്‍ എത്തി.ഞങ്ങളുടെയെല്ലാം പ്രധീക്ഷയ്കും അപ്പുറമായിരുന്നു അവിടുത്തെ കാഴ്ച.ലോകം തന്നെ ഞങ്ങളുടെ കാല്‍ കീഴില്‍ ആണെന്ന് തോന്നി.ഒരു ഭാഗത്ത് നിരന്നു കിടക്കുന്ന മല നിരകള്‍, മറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ഒരു ഭാഗം മുഴുവനും പരന്നു വിശാലമായി കിടക്കുന്നു.രാവിലെ കൊടയെല്ലാം ഒഴിഞ്ഞതിനാല്‍ എല്ലാം ശരിക്ക് കാണുന്നുണ്ട്.ഞങ്ങള്‍ കുറെ നേരം അവിടെ ചിലവഴിച്ചു.പിന്നീട് തിരിച്ചു ഇറങ്ങി.ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും അവിടെ തങ്ങണം എന്നാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.കൂമ്പന്‍ മലയുടെ ഒപ്പം നില്‍കുന്ന മറ്റൊരു മലയാണ് കത്തി ചുണ്ടന്‍ മല.അടുത്തത് ഞങ്ങളുടെ ലക്ഷ്യം കത്തി ചുണ്ടന്‍ മലയാണ്.ഭക്ഷണം കഴിഞ്ഞു അങ്ങോട്ട് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.അപ്പോള്‍ ഞങ്ങളുടെ എല്ലാ പ്രധീക്ഷകളും അവസാനിപ്പിച്ചു കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് അന്ന് തന്നെ ഇറങ്ങണം എന്ന് പറഞ്ഞു.എല്ലാവര്കും ഒരേ മനസ് ആവില്ലല്ലോ.ഞങ്ങള്‍ അവരോട് വേണമെന്കില്‍ തിരിച്ചു പോവാന്‍ പറഞ്ഞു.ഞങ്ങള്‍ക്ക് അവിടെ നിന്നും ഇറങ്ങാന്‍ മനസ്സു വന്നില്ല.അവര്‍ക്ക് ഒറ്റയ്ക് പോവാന്‍ അറിയില്ല പേടിയും ഉണ്ട്.എന്തായാലും ഒടുവില്‍ മനസില്ലാമനസ്സോടെ എല്ലാവരും ഇറങ്ങാന്‍ തീരുമാനിച്ചു.മലയോടു സ്നേഹമില്ലാത്ത ആരുമായും ഇനി മല കയറ്റം ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു ഞങ്ങള്‍ ഭൂമിയിലെ ഒരു സ്വര്‍ഗത്ത്തിനോട് വിട പറഞ്ഞു താഴേക്ക് ഇറങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment