Saturday, September 19, 2009

Ead mubarak

All readers my happy ead mubarak

Tuesday, April 28, 2009

പ്രതികരണം കടുക്കുമ്പോള്‍

എന്റെ ബ്ലോഗ്‌ വായിച്ച ഉല്ലാസിനു എന്ത് കൊണ്ടാണ് ദേഷ്യം വന്നത്
എന്നറിയില്ല.ഞാന്‍ ഉദ്ദ്യേശിച്ചത് ഒരു വലിയ തെറ്റ് ചെയ്ത ഒരാളെയാണ്
ഇങ്ങനെ ചെയ്യുന്നത് എങ്കില്‍ അതിനെ നമുക്ക് ന്യായീകരിക്കാം.ഇത് മന്‍മോഹന്‍ സിംഗിനെ
പോലെ ഒരു വ്യക്തിയെ ഇങ്ങനെ ചെയ്യുമ്പോള്‍ അതും ഒരു കാര്യവും ഇല്ലാതെ
ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കരുത്.ഇത് ചെയ്ത വ്യക്തി തന്നെ പറഞ്ഞിരിക്കുന്നു
പ്രശസ്തിക്കു വേണ്ടിയാണ് ഇത് ചെയ്തത് എന്ന്.ഒരു താല്‍ക്കാലിക പ്രശസ്തിക്കു വേണ്ടി
നമ്മുടെ നാടിന്റെ പ്രധാന മന്ത്രിയെ ഷൂ എറിഞ്ഞു അബമാനിച്ച ഒരാളെ ഉല്ലാസ് എങ്ങിനെയാണ്
കാണുന്നത് എന്നെനിക്കു അറിയില്ല.അവനു പ്രശസ്തിക്കു മറ്റെന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്.ഉല്ലാസിനെ
പോലെ ഉള്ളവര്ക് ഇഷ്ടപെട്ടില്ലെന്കിലും എന്റെ കാഴ്ചയില്‍ അത്തരം ആളുകളെ ഇന്ത്യന്‍
ജനത കല്ലെറിയുക തന്നെ വേണം.
ഉല്ലാസിനോട് എനിക്ക് ഒരു അപേക്ഷ ഉള്ളത് മനസ്സില്‍ നിന്നും അത്തരം
ചിന്തകളെ ഒഴിവാക്കി അതിന്റെ ഭവിഷത്തുകളെ ഒന്ന് മനസ്സിലാക്കി
ഒരു നല്ല ഇന്ത്യന്‍ പൌരനായി ജീവിക്കാന്‍ ശ്രമിക്കുക.ഇല്ലെങ്കില്‍ നാളത്തെ
ഭാവിയില്‍ ചെരുപ്പ് ഇടാതെ നമ്മള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടി വരും

Sunday, April 26, 2009

shoo attack

ഇറാക്കില്‍ വെച്ച് ബുഷിന്‌ ഷൂ ഏറു കിട്ടിയത് കണ്ടപ്പോള്‍
ഏറെ സന്തോഷിച്ചവരാണ് നാം.കാരണം ഏതൊരു മനുഷ്യനും
മനസ്സാല്‍ അത്രയ്ക്ക് വെറുക്ക പെട്ട ഒരു മനുഷ്യനാണ് ബുഷ്.
അത് ചെയ്ത മുന്തളിരിനെ എല്ലാ മാധ്യമങ്ങളും ജനങ്ങളും
വാനോളം പുകഴ്ത്തുകയും ചെയ്തു.ആ പ്രശംസ കിട്ടാന്‍ വേണ്ടിയോ
ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ നമ്മുടെ ഇന്ത്യയിലും അത്തരം
സംഭവങ്ങള്‍ ഉണ്ടായി.ഇപ്പോള്‍ അത് ഒരു തുടര്‍ കഥ ആയികൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ മണ്ണില്‍ വെച്ച് തന്നെ നമ്മുടെ ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും
ആ അനുഭവം ഉണ്ടായി.ഇപ്പോള്‍ ഇതാ നമ്മുടെ പ്രധാന മന്ത്രിക്കും.
നമ്മുടെ ജനാധിപത്യം നമുക്ക് ധാരാളം അവകാശങ്ങള്‍
അനുവദിച്ചു തരുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനം പ്രതികരിക്കാനുള്ള
സ്വാതന്ത്ര്യം ആണ് എന്നാണു എനിക്ക് തോന്നുന്നത്.അത് എത്ര വലിയ നേതാവ്
ആണെന്കിലും ഒരു തെറ്റ് ചെയ്‌താല്‍ നമുക്ക് അതിനു എതിരെ പ്രതികരിക്കാം.
പക്ഷെ അതിനു നാം തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ ഇപ്പോള്‍ വളരെ അതികം
കടന്നു പോവുന്നു എന്നതാണ് സത്യം.എന്തിനു വേണ്ടിയാനെന്കിലും ഷൂ
എരിയുന്ന ഒരു രീതി അതും നമ്മുടെ നാട് ഭരിക്കുന്ന മന്ത്രിമാര്‍കെതിരെ
ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങള്‍ നമ്മുടെ നാടിനെയും ഭരണ കര്താക്കളെയും
എങ്ങനെയാണെന്ന് കാണുക എന്നും നാം ആലോചിക്കേണ്ടത് ആവശ്യം ആണ്.
ഞാന്‍ ഒരു പ്രവാസി ആയതു കൊണ്ടാവാം ഇങ്ങനെ എന്നെ ചിന്തിപ്പിക്കുന്നത്.
ഇത് നമ്മുടെ നിയമത്തിന്റെ അപര്ര്യാപ്തധ കൊണ്ടാണോ ഇത് ആവര്‍ത്തിക്കുന്നത്
എന്ന് നമ്മുടെ നിയമ പാലകര്‍ പരിശോധിക്കണം.കാരണം ആഭ്യന്തര മന്ത്രിയെ
ഷൂ എറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍കും പാടമാകുന്ന ഒരു ശിക്ഷ കൊടുക്കാന്‍
കഴിഞ്ഞിരുന്നു എങ്കില്‍ ഒരു പക്ഷെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
നേതാക്കള്‍ വേണ്ട എന്ന് പറഞ്ഞാലും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ കൊടുക്കണം.
ഇല്ലെങ്കില്‍ ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.എന്തായാലും ജനങ്ങള്‍
പ്രതികരണത്തിന് മറ്റെന്തെന്കിലും മാര്‍ഗങ്ങള്‍ കാണട്ടെ.


SHOO ATTACK

Saturday, March 14, 2009

നെല്ലിക്കര.

NELLIKKARA
കാളികാവില്‍ നിന്നും നിലംബൂര്‍ റോഡില്‍ ഏഴു കിലോ മീറ്റര്‍ ചെന്നാല്‍ കല്ലാമൂല എന്നാ ഒരു ചെറിയ അങ്ങാടിയില്‍ എത്തും.അവിടെ നിന്നും തിരിഞ്ഞു കുറച്ചു ദൂരം പോയാല്‍ നെല്ലിക്കര എന്നാ പേരില്‍ ആറിയ പെടുന്ന കാട്ടു ചോലയില്‍ എത്തും.പ്രക്രതി രമണീയമായ കാനന ഭങ്ങിയും അസ്വതിച്ചു ചോലയിലൂടെ ഉള്ള ട്രക്കിന്ഗ് ഒരിക്കലും മറക്കാത്ത ഒരു അനുഭവം ആണ്.ചോലയിലൂടെ ഉള്ള യാത്ര വളരെ റിസ്ക് ആണെന്കിലും കുറച്ചു മുകളില്‍ എത്തിയാല്‍ അതി മനോഹരമായ ഒരു സ്വിമ്മിംഗ് പൂള്‍ പോലെ യുള്ള ഒരു ചെറു തടാകം ആണ് .യാത്രയുടെ എല്ലാ ക്ഷീണവും അതിലൊന്ന് മുങ്ങിയാല്‍ തീരും.ചോലയിലൂടെ അല്ലാതെ തന്നെ അവിടെ എത്താന്‍ റോഡു ഉണ്ടെന്‍കിലും ട്രക്കിന്ഗ് ഇഷ്ടപെടുന്ന ആളുകള്‍ക്ക് ചോല യാത്ര ഒരു അവിസ്മരണീയ ഓര്മ ആയിരിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.തടാകത്തില്‍ നിന്നും കുറച്ചു കൂടി മുകളില്‍ എത്തിയാല്‍ ഒരു പാറ മടയുണ്ട് .ശരിക്കും ഒരു കാര്‍ ഷെഡ് പോലെ നില്‍കുന്ന അതിന്റെ അകത്തു മഴ പെയ്താലും നനയാതെ നില്‍കാം.പക്ഷെ രാത്രി താങ്ങാന്‍ പറ്റില്ല.കാരണം, എപ്പോള്‍ വേണം എങ്കിലും മല വെള്ളം വരും .ചോലയില്‍ വെള്ളം ഉയര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും, പുറത്തു കടക്കാന്‍ കഴിയില്ല.അത് അവിടെ അല്ലെന്കിലും ചോലയില്‍ പോയാല്‍ മല വെള്ളത്തെ ഇപ്പോഴും ശ്രദ്ധിക്കണം.നമുക്ക് ഒരിക്കലും രക്ഷപെടാന്‍ പറ്റില്ല.കാരണം നമ്മള്‍ വിചാരിക്കുന്നതിലും പെട്ടെന്ന് വെള്ളം ഉയരും.അതിനാല്‍ ചെറിയ ഒരു നിറ വിത്യാസമോ ഒഴുക്കിന്റെ ശബ്ദം കൂടുകയോ ചെയ്‌താല്‍ ഉടനെ തന്നെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കയറി നില്‍ക്കണം.കഴിവതും തിരിച്ചു പോരാനുള്ള വഴിയിലേക്ക്.ഒരിക്കല്‍ ഞങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.അന്ന് പക്ഷെ ഞങ്ങള്‍ ഭാഗ്യത്തിന് തിരിച്ചു പോരുകയായിരുന്നു.റോഡിലേക്ക്‌ കയറുന്ന സ്ഥലത്ത് ആണ് ഞങ്ങള്‍ നിന്നിരുന്നത്.ഞങ്ങളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ചോലയിലുള്ള പാറയില്‍ ആയിരുന്നു.ആരോ വെള്ളത്തിന്‌ കളര്‍ വ്യത്യാസം വരുന്നുണ്ട് പെട്ടെന്ന് കയറാം എന്ന് പറഞ്ഞു.ഞങ്ങള്‍ മുന്‍ കരുതല്‍ എടുത്തു നികുന്നത് കൊണ്ട് പെട്ടെന്ന് കിട്ടിയ സാധനങ്ങള്‍ എല്ലാം എടുത്തു ഞങ്ങള്‍ കരക്ക്‌ കയറി.നിമിഷ നേരം കൊണ്ടു അതുവരെ ശാന്തമായി ഒഴുകിയ ചോല കളരെല്ലാം മാറി പെട്ടെന്ന് കുത്തി ഒലിക്കുന്ന ഒരു കാട്ടു ചോലയായി മാറി.അഞ്ച് മിനിട്ട് മുന്‍പാണ് അത് സംഭവിചിരുന്നതെന്കില്‍ ഒരു പക്ഷെ ഈ ബ്ലോഗ് എഴുതാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.അതുപോലെ എന്റെ സുഹൂര്തുക്കളും.എല്ലാം ദൈവത്തിന്റെ അനുഗ്രഹം.അപകടം പതിയിരിക്കുന്നുന്ടെന്കിലും എല്ലാവരും ഇന്നും കാടിനേയും കാടിന്റെ ഭനങിയേയും ഇഷ്ടപ്പെടുന്നു.നമ്മള്‍ എത്ര വലിയ മാനസിക സന്കര്‍ഷം അനുഭവിക്കുന്നുന്ടെകിലും കാട്ടില്‍ എത്ത്ത്യാല്‍ തിരിച്ചു പോകുന്നത് വരെ നമ്മള്‍ എല്ലാം മറക്കും എന്നത് പ്രക്രതിയുടെ വിസ്മയം.നമുക്ക് ചുറ്റും ഇത്തരം ധാരാളം സ്ഥലങ്ങള്‍ ഉണ്ടെന്‍കിലും ആരും അതിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുതിരാറില്ല.ഒരു പ്രാവശ്യം എങ്കിലും ഇവിടം സന്ദര്‍ശിക്കൂ.ഒരിക്കലും നിങ്ങള്‍ ഇതിനെ തള്ളി പറയില്ല.,