Friday, February 6, 2009
ഇടതൂര്‍ന്ന മരങ്ങളും കുറ്റി കാടുകളും നിറഞ്ഞ കൊടും കാട്ടിലൂടെ ഞങ്ങള്‍ നടന്നു.ചെറിയ ഇടതൂര്‍ന്ന മരങ്ങളും കുറ്റിമഴ പെയ്യുന്നുണ്ട്.കുറെ നടന്നു ഞങ്ങള്‍ കൂമ്പന്‍ മലയുടെ മുകളില്‍ എത്തി.അവിടെ ഞങ്ങളെ വരവേറ്റത് ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ്.മരങ്ങളും കാടുകളും ഒന്നും ഇല്ലാതെ ആരോ ഒരുക്കി വച്ചപോലെ വിശാലമായ പുല്‍ത്തകിടി.അതിന് നടുവില്‍ ഒരു ചെറിയ കുളം.നെറ്റിപ്പട്ടം കെട്ടി തലയുയര്‍ത്തി നില്‍കുന്ന ഒരു കൊമ്പനെ പോലെ നില്ക്കുന്ന കൂമ്പന്‍ പാറ. സമയം നാല് മനിയോടടുത്തു.നല്ല കോടയും കാറ്റും ഉണ്ട്.മഴ അല്പം കുറഞ്ഞിട്ടുണ്ട്.താമസിക്കാനുള്ള സ്ഥലം ശരിയാക്കണം.എല്ലാവരും അതിന് വേണ്ടി ഒരാള്‍ ഉയരമുള്ള പുല്ലുകല്‍ക്കിടയിലൂടെ നടന്നു.അല്പം മാറി കുറ്റി കാടുകള്‍ക്കിടയില്‍ വിശാലമായ ഒരു മുറ്റം പോലെ ഉള്ള ഒരു സ്ഥലത്തു ഞങ്ങള്‍ എത്തി.ചുറ്റും കിടങ്ങുകള്‍ ഉള്ള ഉരു സ്ഥലം.ഫോറസ്റ്റ് ഗാര്‍ഡുമാര്‍ താമസിച്ചിരുന്ന സ്ഥലമാണ്.മഴക്കാലം ആയതു കൊണ്ടു അടുത്തൊന്നും ആരും വന്നതായി തോന്നുന്നില്ല,ഞങ്ങള്‍ എല്ലാവരും സാധനങ്ങള്‍ എല്ലാം താഴെ വച്ചു കര്മാനിരതമായി.കുറച്ചു പേര്‍ പുല്ലു വെട്ടി സ്ഥലം ശരിയാക്കി.കുറച്ചു പേര്‍ ഓട വെട്ടി കൊണ്ടുവന്നു ഒരു ചെറിയ ട്ടെന്റ്റ് പോലെ കെട്ടിയുണ്ടാക്കി.കൊണ്ടുവന്ന പ്ലാസ്റ്റിക് ഷീറ്റ് മുകളിലും നിലത്തും ഇട്ടു.വളരെ താഴ്ത്തിയാണ് ഷെഡ് ഉണ്ടാകിയിരിക്കുന്നത്.മുട്ട് കുത്തിയാണ് ഉള്ളില്‍ നടക്കുന്നത് .ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.അതിന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു ഞങ്ങള്‍ കയ്യില്‍ കരുതിയ ഒരു കുപ്പിയും എടുത്തു ഞങ്ങള്‍ നാലുപേര്‍ പുറത്തേക്ക് പോയി.കാടിന്റെ മനോഹാരിതയും ആസ്വതിച്ചു ഞങ്ങള്‍ അത് കാലിയാക്കി.ഒരു കാര്യവും ഉണ്ടായില്ല അത്രയ്ക്കാണ് അതിന് മുകളിലെ തണുപ്പ്.എന്തായാലും തണുപ്പിനു ഒരാശ്വാസം കിട്ടി.ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം ഏതെന്ന് ചോതിച്ചാല്‍ കൂമ്പ കണ്ട ആരും പറയും അത് കൂമ്പന്‍ മലയാണ് എന്ന്.
Monday, November 17, 2008
koomban mala.കൂമ്പന്‍ മല my keralam
മല കയറുക എന്നത് എന്നും ഞങ്ങളുടെ ആവേശം ആയിരുന്നു.ജോലി ഇല്ലാത്ത ദിവസങ്ങളില്‍സംഗം ചേര്‍ന്ന് അടുത്തുള്ള ഏതെങ്കിലും മലയില്‍ കയറുകയോ ചോലയില്‍ കുളിക്കാന്‍ പോവുകയോ ചെയ്യും.അപ്പോഴെല്ലാം ഞങ്ങളുടെ മനസ്സിലെ ഒരാഗ്രഹമാണ് കരുവാരകുണ്ട് കൂമ്പന്‍ മല.അതിന്റെ മുകളിലേക്ക് ഒരു ട്രെക്കിംഗ്.വളരെ നാള്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിന് ഒടുവില്‍ സാഫല്യം ലഭിക്കുന്നു.കരുവരകുണ്ടുള്ള ഒരു സുഹൂര്തുമായി സംസരിച്ചപോയാണ് അവര്‍ സ്ഥിരമായി അവിടെ പോവാറുണ്ട് എന്നറിഞ്ഞത്.അദ്ദേഹം ഞങ്ങളുമായി എന്ന് വേണമെങ്കിലും പോവാം എന്ന് ഉറപ് നല്കി. പിന്നീട് ഞങ്ങള്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.ആദ്യം ഫോറസ്റ്റ് ഓഫീസില്‍ നിന്നും സമ്മതം വാങ്ങണം.അതിന് വേണ്ടി ഞങ്ങള്‍ നാലു പേര്‍ കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസില്‍ പോയി.ഞങ്ങളില്‍ ഒരാള്‍ക്ക് യൂത് ഹോസ്റ്റല്‍ അസോസിയേഷന്റെ മേമ്പെര്ഷിപ് ഉണ്ടായിരുന്നു.അത് കാണിച്ചു കൊടുത്ത് ഞങ്ങള്‍ ഞങ്ങളുടെ ആവശ്യം ഓഫീസരെ അറിയിച്ചു.എന്നാല്‍ അങ്ങനെ ഒരു സമ്മതം തരാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.കാരണം അത് റിസര്‍വ് ഫോറസ്റ്റ് ആണ്.മാത്രമല്ല തമിഴ്നാടിന്റെയും കേരളത്തിന്റെയും ബോര്‍ഡര്‍ ആണ് അവിടം.എങ്കിലും ഞങ്ങളുടെ ആവേശം മനസ്സിലാക്കിയ അദ്ദേഹം കരുവാരകുണ്ട് ഫോറസ്റ്റില്‍ നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും സമ്മത പത്രം തരാന്‍ കഴിയില്ല എന്നും അറിയിച്ചു. നല്ല മഴക്കാലമായത് കൊണ്ട് പോവാതിരിക്കുന്നതാണ് നല്ലതെന്ന് ഒര്മിപിക്കാനും അദ്ദേഹം മറന്നില്ല.എന്തായാലും പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങളുടെ നാലഞ്ജ് കൂട്ടുകാര്‍ കൂടി ഞങ്ങള്കൊപ്പം പോരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.അങ്ങനെ ഒരു വലിയ സംഘമായി ഞങ്ങള്‍ യാത്രക്ക് തയ്യാറെടുത്തു.സുഹൂര്തുമായി ആലോചിച്ച് ഒരു ഡേറ്റ് ഫിക്സ് ചെയ്തു. തീരുമാനിച്ച ദിവസം രാവിലെ ഒരു ജിപ്പില്‍ ഞങ്ങള്‍ കാളികാവില്‍ നിന്നും കൂമ്പന്‍ മല ലക്ഷ്യമാകി യാത്ര തിരിച്ചു.അവിടെ താങ്ങുവാനുള്ള ടെന്റ് അടക്കമുള്ള സാധനങ്ങളും ആഹാര സാധനങ്ങളും എല്ലാം ഞങ്ങള്‍ എടുത്തിട്ടുണ്ട്.കഴിഞ്ഞാല്‍ മൂന്നു ദിവസം എങ്കിലും അവിടെ തങ്ങന്നം എന്നാണ് പ്ലാന്‍.കരുവരകുണ്ടില്‍ നിന്നും മചാനുമായി വണ്ടി പോകുന്നത് വരെ അതില്‍ തന്നെ യാത്ര ചെയ്തു.ഒരു എസ്റ്റിന്റെ ഗേറ്റ് വരെ മാത്രമെ വാഹനം പോകുകയുള്ളൂ.അപ്പുറം പോകണമെങ്കില്‍ അനുവാദം വാങ്ങണം.ഞങ്ങളുടെ ഉദ്ദേശം ട്രക്കിന്ഗ് ആയതുകൊണ്ട് നടക്കാന്‍ തന്നെ തീരുമാനിച്ചു. സാധനങ്ങള്‍ എല്ലാം ശരിക്ക് പായ്ക്ക് ചെയ്ത് ബാഗില്‍ ആക്കി ട്രക്കിങ്ങിനു ഇണങ്ങിയ ഡ്രസ്സ് ഇട്ടു ഞങ്ങള്‍ നടന്നു തുടങ്ങി.ഞങ്ങള്‍ ശരിക്കും കൂമ്ബയുടെ അടിവാരതെതിയിട്ടുണ്ട്.അതിന്റെ ഒരു കുളിര് വരുന്നുണ്ട്.ഊട്ടിയുടെ അടുത്ത എത്തുമ്പോഴുള്ള ഒരനുഭവം.റബര്‍ മരങ്ങള്കിടയിലൂടെയുള്ള വഴിയിലൂടെയാണ് ഞങ്ങളുടെ നടത്തം.കുറച്ചു ദൂരം നടന്നു ഞങ്ങള്‍ ഒരു ചോലയില്‍ എത്തി.ഇനി ചോലയിലൂടെ ആണ് യാത്ര എന്ന് മച്ചാന്‍ പറഞ്ഞു.നല്ല വഴുക്കുള്ള പാറകള്‍ നിറഞ്ഞ ചോലയാണ്.വളരെ സൂക്ഷിച്ച് ഞങ്ങള്‍ നടന്നു.ഇടക്ക് ചിലര്‍ വീഴുന്നുണ്ട്.ശ്രധിചായത് കൊണ്ടു കുഴപ്പം ഒന്നും ഉണ്ടായില്ല.വളരെ റിസ്ക് എടുത്താണ് പോകുന്നത്.എല്ലാവരും നന്നേ സ്ക്ഷീനിച്ചു.അപ്പോഴാണ് വഴി അടഞ്ഞത് പോലെ ഒരു വലിയ പാറ നില്കുന്നു.നല്ല ഉയരം ഉണ്ടതിന്.എല്ലാവരും ആകെ വിഷമിച്ചു.കാരണം വന്ന വഴിയിലൂടെ എങ്ങാനും തിരിച്ചു പോകേണ്ടി വന്നാല്‍ !. അത് ഓര്‍ക്കാന്‍ കൂടി വയ്യ.അത്രക്ക് റിസ്ക് എടുത്താണ് അവിടം വരെ എത്തിയത്.ആ പാറ കൂടി കഴിഞ്ഞാല്‍ നമുക്കു നല്ല വഴിയാണെന്ന് മച്ചാന്‍ പറഞ്ഞു.എങ്ങനെയെങ്കിലും അത് കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഒരാള്‍ പാറയില്‍ ചാരി നിന്നു അയാളുടെ ശരീരത്ത് ചവിട്ടി എങ്ങനെയോകെയോ ഒരാള്‍ മുകളില്‍ എത്തി.പിന്നെ കയറില്‍ തൂങ്ങി ഓരോരുത്തരായി മുകളില്‍ എത്തി.എല്ലാത്തിനും ബ്ലാക്ക് ബെല്‍റ്റ് കാരനും ഇന്‍സ്ട്രക്ടരുമായ മച്ചാന്റെ പൂര്‍ണ സഹായവും ഉണ്ടായിരുന്നു.കുറച്ചുകൂടി നടന്നപ്പോള്‍ വീണ്ടും ഒരു നല്ല നട പാത കണ്ടു.അപ്പോഴാണ് മച്ചാന്‍ പറയുന്നത്.ഞങ്ങള്‍ ചോലയിലേക്ക് ഇറങ്ങുമ്പോള്‍ വന്ന വഴി തന്നെയാണ് അത്. സാഹസികത ഇഷ്ടമാണ് എന്ന് പറഞ്ഞതു കൊണ്ട് മച്ചാന്‍ അതൊന്നു പരീക്ഷിച്ചതാണ്.എന്തായാലും അദ് ഞങ്ങള്‍ ശരിക്കും ആസ്വതിച്ചു.ചോലയുടെ അടുത്ത് കൂടി തന്നെ ഒരു ചെറിയ നട വഴിയുണ്ട്. കയ്യില്‍ കരുതിയിരുന്ന ഉപ്പും പുകലയും എടുത്ത് കാലില്‍ തേക്കാന്‍ മച്ചാന്‍ പറഞ്ഞു.ഇനി അങ്ങോട്ട് അട്ടയുടെ കേന്ത്രമാണ്.പുല്ലിലും കല്ലിലും ഒക്കെ തട്ടി ചെറിയ മുറികളാണ് എല്ലാവരുടെയും കാലുകള്‍ നിറയെ.ഉപ്പും പുകലയും തട്ടുമ്പോള്‍ നല്ല നീറല്‍ ഉണ്ട്.ഞങ്ങള്‍ നടത്തം തുടര്‍ന്നു.വളരെ കുത്തനെയുള്ള കയറ്റമാണ്.ചെറിയ ഒരു ചാറ്റല്‍ മഴയുണ്ട്.അതിനാല്‍ വലിയ സ്ക്ഷീനം തോന്നുന്നില്ല.നല്ല വഴികളെല്ലാം കഴിഞ്ഞു.ഞങ്ങള്‍ ശരിക്കും ഫോരെസ്റ്റില്‍ എത്തി.ഇനി മല കയറ്റക്കാരുടെ ഏക ആശ്രയം വെള്ളം ഒലിച്ചുണ്ടായ ഈലുകളും മൃഗങ്ങള്‍ സഞ്ഞരിച്ചുണ്ടായ വഴികലുമാണ്.വളരെ കഠിനമായ വഴികള്‍ പിന്നിട്ടു ഞങ്ങള്‍ മുട്ടുമടക്കി എന്നറിയപ്പെടുന്ന സ്ഥലത്തെത്തി.ഒരു നാലടി വീതിയുള്ള കടും കുത്തനെയുള്ള ആന ഏലുകലാണ് അത്.ആനപോലും മുട്ട് മടക്കി കയറുന്ന കയറ്റമാണ് ഇത്.അതുകൊണ്ടാണ് ഇതിനെ മുട്ട് മടക്കി എന്ന് വിളിക്കുന്നത്.ആന പിണ്ഡത്തിന്റെ കടുത്ത മണം നമ്മെ ഭയപെടുതും.അട്ടകളുടെ പരുധീസ ആണ് ഇവിടം.പോകുന്ന വഴിക്ക് ഒന്നു റെസ്റ്റ് എടുക്കാന്‍ നിന്നാല്‍ കഴിഞ്ഞത് തന്നെ.തെറിച്ച് തെറിച്ച് വരുന്ന അട്ടകള്‍ നമ്മെ പൊതിയും. അത് കൊണ്ടു വളരെ പെട്ടെന്ന് കയറ്റം കയറാന്‍ മച്ചാന്‍ പറഞ്ഞു.അട്ടയെ പേടിയുള്ളതു കൊണ്ടാവാം എല്ലാവരും പെട്ടെന്ന് തന്നെ കയറ്റം കയറി.
Saturday, November 15, 2008
മിനി കഥ part 3
അവള്‍ പെട്ടെന്ന് എഴുന്നേറ്റു.തന്റെ വസ്ത്രങ്ങള്‍ എല്ലാം അഴിഞ്ഞിരിക്കുന്നു.ശരീരത്തിന് ആകെ ഒരു വേദന എന്താണ് പറ്റിയത് എന്ന് അവള്‍ക്ക് മനസ്സിലായില്ല.ശരിക്ക് വെളിച്ചം വെച്ചിട്ടില്ല.രാത്രിയിലെ തന്റെ സ്വപ്നത്തില്‍ അറിയാതെ താന്‍ തന്നെ അഴിച്ച്ചതാവാം അവള്‍ സമാധാനിച്ചു.ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ അവള്‍ ചുറ്റും നോക്കി.ഇല്ല.ഒരു ചെറു ചിരിയോടെ അവള്‍ ഡ്രസ്സ് എല്ലാം ശരിയാക്കി ബെഡ് ഷീറ്റ് എടുത്ത് മടക്കി.തന്നെ പോലെ ഒരു പെണ്‍ കുട്ടി ഒരു രാത്രി ഈ ബസ് സ്ടാന്റില്‍ ഉറങ്ങിയത് അവള്‍ക്ക് ആലോചിക്കാന്‍ കൂടി വയ്യ.അപോഴുണ്ട് ഒരു ചിരിയോടെ ആ സ്ത്രീ ഒരു ചായയുമായി വരുന്നു.ശരിക്കും ഉറങ്ങി അല്ലെ?അവര്‍ ചോദിച്ചു.ചെറിയൊരു നാണത്തോടെ അവള്‍ തലയാട്ടി.ചായ കുടിച്ചു .ആ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് നിനക്കു പോകാനുള്ളതാണ്.അവര്‍ ഒരു ബസ് കാണിച്ചു കൊണ്ട് പറഞ്ഞു.എനിക്കുള്ള ബസ് അപ്പുരതുണ്ട്.ഞാന്‍ പോയാലോ? അവര്‍ ചോതിച്ചു. തനിക്ക് ഈ രാത്രി മുഴുവന്‍ കൂട്ടിരുന്നതിന് അവള്‍ അവരോട് നന്ദി പറഞ്ഞു.അതിന്റെ ഒന്നും ആവശ്യം ഇല്ല നന്ദി ഞാന്‍ ആണ് കുട്ടിയോട് പറയേണ്ടത് എങ്കില്‍ പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് പറഞ്ഞു അവര്‍ ഗ്ലാസുമായി പോയി.പോയപ്പോള്‍ അവളുടെ കവിളില്‍ ഒന്നു നുള്ളാനും അവര്‍ മറന്നില്ല.ബെഡ് ഷീറ്റ് ബാഗില്‍ വെച്ചു അവള്‍ ബസ്സില്‍ കയറി.തട്ട് കടായി അപ്പോഴും കുറെ ആളുകള്‍ നില്കുന്നു,അതില്‍ ചിലര്‍ തന്നെ നോക്കുന്നുണ്ടോ?അവള്ക്ക് ദേഷ്യം തോന്നി.ഇവരെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? അവരുടെ ഒരു ദിവസത്തെ ആവേശം അടക്കിയാണ് താന്‍ ഉണര്ന്നതെന്നരിയാതെ അവള്‍ അവളുടെ മധുവേട്ടന്റെ ഓര്‍മകളിലേക്ക് വീണ്ടും മടങ്ങി.ഒരു സ്ത്രീക്ക് നഷ്ട്ടപെടാനുല്ലത് മുഴുവന്‍ നഷ്ട്ടപ്പെട്ടു എന്നറിയാതെ അവള്‍ ആ ബസിന്റെ കംബിയിലെക് തല ചായ്ച്ചു. the end.................
അലാരത്തിന്റെ ഒച്ച കേട്ടാണ് അവള്‍ ഉണര്‍ന്നത്.രാവിലത്തെ വണ്ടിക്കു പോകാനുള്ളതാണ്.നേരം വൈകിയാല്‍ കോട്ടയത്ത് നിന്ന് ബസ് കിട്ടില്ല.അവള്‍ പെട്ടെന്ന് റെഡിയായി റയില്‍വെ സ്റ്റേഷനില്‍ എത്തി.വളരെ വയ്കിയാണ് വണ്ടി വന്നത്. ട്രെയിന്‍ കോട്ടയത്ത് എതിയപ്പോഴെകും മുണ്ടക്കയം ഭാഗത്തേക്കുള്ള എല്ലാ ബസും പോയിരുന്നു.ഇനി രാവിലയെ ബസുള്ളൂ. അത് വരെ ഈ ബസ് സ്റ്റാന്റില്‍ തങ്ങണം.കടകള്‍ എല്ലാം അടച്ചിരിക്കുന്നു.ആകെ ഇരുട്ടും.കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ ആരെയും കാണാനില്ല.കുറച്ചകലെ ഒരു ചെറിയ തട്ട് കടയുടെ വെളിച്ചം കണ്ടു അവള്‍ അങ്ങോട്ട് നടന്നു.അവിടെ കുറെ ആണുങ്ങള്‍ മാത്രമാണ് ഉള്ളത്.അവള്‍ക്ക് ചെറിയ ഭയം തോന്നി.അപ്പോഴാണ് അവള്‍ ഇരുട്ട് പറ്റി ഒരു സ്ത്രീ നില്കുന്നു.അവള്‍ക്ക് വലിയ ആശ്വാസം തോന്നി.അവള്‍ അവരുടെ അടുത്തേക്ക് ചെന്നു.ഒരു പുന്ചിരിയോടെ അവര്‍ അവളെ സ്വീകരിച്ചു.അവള്‍ ട്രെയിന്‍ വൈകിയ കാര്യവും പെട്ടെന്നുള്ള യാത്രയുടെ കാരനവുമെല്ലാം അവരോട് പറഞ്ഞു.തട്ട് കടയിലുള്ള ആളുകളില്‍ ചിലര്‍ അവരെ ശ്രധികുന്നുണ്ട്. കൂടെ ഒരു സ്ത്രീ ഉള്ളത് കൊണ്ട് അവള്‍ക്ക് ഭയമൊന്നും തോന്നിയില്ല.ഒന്നും കഴിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ ചായ വാങ്ങി വരാം എന്ന് പറഞ്ഞു തട്ട് കടയിലെക് പോയി.അവിടെയുള്ള ചിലര്‍ അവരോട് എന്തൊകെയോ പറയുന്നുണ്ട്.അവര്‍ രണ്ട് ചായയുമായി വന്നു.അവരുടെ ബാഗില്‍ നിന്നും കുറച്ചു ബിസ്കറ്റുകള്‍ എടുത്തു തന്നു.അവര്‍ കഴിക്കുന്നില്ല എന്ന് പറഞ്ഞു.നല്ല വിശപ്പുണ്ട്.അവള്‍ അത് മുഴുവനും കഴിച്ചു.ആ സ്ത്രീ ചിരി കണ്ടപ്പോള്‍ തന്റെ ആര്‍ത്തി കണ്ടു ചിരിക്കുകയാണ് എന്ന് കരുതി.വയര്‍ നിറഞ്ഞപ്പോള്‍ ഒരാശ്വാസം.അവള്‍ക്ക് നല്ല ഉറക്കം വരുന്നുണ്ട്.ഇന്നലെ രാത്രി ഉറങ്ങത്ത്തിന്റെയാണ്.അവര്‍ക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു.കുറച്ചു മാറി ഒന്നുര്‍ങിക്കോ ,ബസ് വന്നാല്‍ ഞാന്‍ വിളിക്കാം.അവര്‍ പറഞ്ഞു.ഏതായാലും ഇനി ബസ് വരാന്‍ രണ്ടു മണിക്കൂറെങ്കിലും ആവും.നല്ല ക്ഷീണവും ഉണ്ട്.അവള്‍ ആ സ്ത്രീ പറഞ്ഞ കുറച്ച് ഇരുട്ട് കൂടിയ സ്ഥലത്തേക്ക് ബാഗും എടുത്തു നടന്നു.ബാഗില്‍ നിന്നും ഒരു ബെഡ് ഷീറ്റ് എടുത്തു വിരിച്ച് അതില്‍ പതിയെ കിടന്നു.ആ സ്ത്രീ അവളുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്.അവള്‍ പതിയെ ഉറക്കത്തിലേക്കു വീണു.അവള്‍ ചുറ്റും വരുന്ന കാലോച്ച്ചകളെ കേള്കുന്നില്ല.അവള്‍ ഒരു സ്വപ്നതിലായിരുന്നു.തന്റെ മധുവേട്ടന്‍ തനിക്ക് തന്ന മധുര ഓര്‍മകളിലൂടെ അവളുടെ മനസ്സു സന്ച്ചരിക്കുകയാണ്.മധുവേട്ടന്‍ തന്നെ നെന്ചില്‍ ചേര്ത്തു പിടിച്ചിരിക്കുന്നു.ആദ്യം ഒന്നു എതിര്‍ത്ത്തെന്കിലും താനും അതില്‍ ലയിച്ചു ചേരുകയാണ്.അവളില്‍ നിന്നും ചുട് ശ്വാസം ഉയരുന്നു.അവള്‍ എല്ലാം മറന്നു ആ നിമിഷത്തില്‍ ലയിച്ചു ചേര്ന്നു. .
Subscribe to:
Posts (Atom)