Wednesday, March 11, 2009

New genaration

നമ്മുടെ നാട്ടില്‍ നടക്കുന്ന ഫാഷന്‍ ഷോകളിലും കാംബസുകളിലും ഹൈ ടെക് പാര്‍ട്ടികളിലും എല്ലാം ഇപ്പോള്‍ തന്നെ വിദേശ ഡ്രെസ്സിംഗ് ഒരു കുലീനതയുടെ സിംബല്‍ ആയി മാരിയിടുണ്ട് എന്നതാണ് വാസ്തവം.ചിലപ്പോള്‍ ഇത് ഉപയോകിക്കുന്ന ചുരുക്കം ചില ആളുകള്‍ മാത്ത്രമേ ഇത് കണ്ടു മറ്റുള്ള ആളുകള്‍ തങ്ങളില്‍ ആകര്‍ഷരാവണ്ണം എന്ന് ആഗ്രഹിക്കുന്നുടാവൂ.എന്നാല്‍ മറ്റുള്ളവരും ഏതെങ്കിലും കണ്ണുകളില്‍ ഒരു കാമ വസ്തു ആകുന്നുണ്ട് എന്നതാണ് വാസ്തവം.ഒരു സ്ത്രീക്ക് അവളുടെ ശരീരത്തില്‍ ഒരു പുരുഷനെ കീഴ്പെടുത്താന്‍ ഉള്ള സൌന്ദര്യം പ്രക്രതി അവള്‍ക്ക് നല്‍കിയിട്ടുണ്ട്.അത് ലോക നിയമമാണ്.എല്ലാ ജീവ ജാലങ്ങളിലും അത് ഉണ്ട് താനും.പുരുഷന് സ്ത്രീ വെറും ഒരു ഉപഭോഗ വസ്തു മാത്രമല്ല എന്നത് നേരാണ്.എന്നാല്‍ അതിനും കൂടി ഉള്ളതാണ് എന്നതാണ് സത്യം.അത് തിരിച്ചും പ്രയോഗിക്കാവുന്ന ഒരു വാക്കാണ്‌.പുരുഷന്‍ സ്ത്രീക്കും ഉപഭോഗ വസ്തുവാണ്.അങ്ങനെ പരസ്പരം ആകര്‍ഷണം തോന്നാന്‍ ഉള്ള പ്രത്യേകതകള്‍ രണ്ടു കൂട്ടര്കും പ്രകിര്ത്യ ഉണ്ട്.അത് പരസ്പരം കാണിച്ചു നടന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് സ്വാഭാവികമായും ആ ചിന്ത ഉണ്ടാവും.അതില്‍ സ്ത്രീകള്‍ക്ക് സാമൂഹികമായി ധാരാളം പരിമിതികള്‍ ഉണ്ട്.അവള്‍ അമ്മയാണ്,സഹോദരിയാണ്,മകളാണ്,ഭാര്യയാണ്.ഒരു മകനോ സഹോദരനോ അച്ചനോ ഭര്‍ത്താവിനോ അവരുമായി ബന്ധപെട്ട ഒരാളെ കാമ കണ്ണുകള്‍ കൊണ്ട് നോക്കുകയോ അനാവശ്യ കമണ്ട് പറയുകയോ ചെയ്‌താല്‍ അത് ഒരിക്കലും സഹിക്കാന്‍ കഴിയില്ല.അതിനു ഒരു പക്ഷെ പ്രതികരിക്കാന്‍ പോലും കഴിയില്ല എന്നതാണ് വാസ്തവം.തന്റെ കുടുംബത്തിലെ സ്ത്രീ അങ്ങനെ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്.ആയിരം കണ്ണുകളെ അടപ്പിക്കുന്നതിലും നല്ലത് ഒരാളെ നേരെ ആക്കുകയാണ്.പക്ഷെ പലപ്പോഴും കൂടുതല്‍ പെര്കും അത് പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ഉണ്ടാവുക.അവിടെയാണ് നമ്മുടെ സ്ത്രീകള്‍ അത് കണ്ടറിഞ്ഞു നടക്കാന്‍ ശ്രദ്ധിക്കേണ്ടത്.ഇത് കേട്ടാല്‍ നമ്മുടെ യുവ താരങ്ങള്ക് ഒരു ചോദ്യം ഉണ്ടാവും.പുരുഷന്‍ എന്തിനാണ് അങ്ങനെ നോക്കുന്നത് എന്ന്.അതാണ്‌ ഞാന്‍ മുമ്പ്‌ പറഞ്ഞ പ്രകൃത്യാ മനുഷ്യന് ഉള്ള ഒരു സ്വഭാവം.

ന്യൂ തലമുറ.

നമ്മുടെ സമൂഹം ലോക രാഷ്ട്രങ്ങല്കിടയില്‍ എന്നും അഭിമാനാര്‍ഹമായ ഒരു സ്ഥാനം നിലനിര്‍ത്തിയിരുന്നു.മലയാളികളുടെ സംസ്കാരവും തനിമയും എന്നും കാത്തു സൂക്ഷിച്ചിരുന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു.അതില്‍ പ്രധാനം മലയാളത്തിന്റെ ഒരു ഗ്രാമീണത ആയിരുന്നു.എന്നാല്‍ വളര്‍ന്നു വരുന്ന നമ്മുടെ തലമുറ അതില്‍ നിന്നെല്ലാം വ്യെത്ത്യസ്തമായി വിദേശ സംസ്കാരം കടം കൊണ്ട് ഒരു ഭയാനകമായ സ്ഥിധിയിലെക് നീങ്ങുകയാണ്.നമ്മള്‍ എന്നും പഴമയും കെട്ടി പിടിച്ചു നില്കണം എന്നൊന്നും അഭിപ്രായമില്ല.എല്ലാ കാര്യത്തിലും നമ്മള്‍ മറ്റുള്ളവരേക്കാള്‍ ഉയരെ നില്‍ക്കുക തന്നെ വേണം.പക്ഷെ അത് വസ്ത്ര ധാരന്നതിലും വിദേശ രാജ്യങ്ങളില്‍ കാണുന്ന ബോയ്ഫ്രെണ്ട് ഗേള്‍ഫ്രെണ്ട് സംസ്കാരവും ഉള്‍ക്കൊണ്ട്‌ ആവുന്നതിനെ ആണ് നാം ഭയക്കേണ്ടത്.അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ മാറ്റമാണ്.അവരുടെ വസ്ത്ര ധാരണം.സ്തീകള്‍ക്ക് ഏറ്റവും വിലപ്പെട്ടത്‌ അവരുടെ രഹസ്യ ഭാഗങ്ങളാണ്.ഇപ്പോള്‍ തന്നെ അത് എത്രത്തോളം പുറത്തു കാണിക്കാം എന്നാ ഒരു മല്‍സരമാണ് നടന്നു കൊണ്ടിരിക്കുന്നത്.

Saturday, March 7, 2009

ചോക്കാട് കൂമ്പന്‍,

ഞങ്ങള്‍ വീണ്ടും ചാലിലൂടെ നടന്നു തുടങ്ങി.കുറെ ദൂരം നടന്നപോള്‍ വീണ്ടും ഞങ്ങള്‍ മറ്റൊരു വെള്ള റബര്‍ തോട്ടത്തില്‍ എത്തി.പഴയത് പോലെ ഇതും ഞങ്ങളെ ചതിക്കുമോ എന്ന് പേടിച്ചു,അതില്‍ കണ്ട വഴിയിലൂടെ ഞങ്ങള്‍ താഴേക്കു ഇറങ്ങാന്‍ തുടങ്ങി.താഴെ ഒരു പട്ടി കുറയ്ക്കുന്ന ഒച്ച കേള്‍കുന്നു .ഞങ്ങള്‍ താഴെ എത്തിയെന്ന് ഞങ്ങള്‍ക്ക് മനസിലായി .കുറെ താഴെ ഒരു ചെറിയ വെളിച്ചം കാണുന്നുണ്ട്.ഒരു സമാധാനം തോന്നി.ഞങ്ങള്‍ ഇറങ്ങി എത്തിയത് ഞങ്ങള്‍ കയറിയ പോലെ ഉള്ള മറ്റൊരു സ്ഥലത്ത് ആണ് ഞങ്ങള്‍ എത്തിയത്..പട്ടി കുറയ്ക്കുന്ന ഒച്ച കേട്ട് ആ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു.അയാളോട് ചോദിച്ചപ്പോള്‍ ആണ് ഞങ്ങള്‍ എത്ത്യാ സ്ഥലം ഞങ്ങള്‍ക്ക് മനസിലായത്.ഞങ്ങള്‍ കയറിയ വഴിയുടെ മറ്റൊരു ഭാഗമാണ്.മനസിന്‌ ആശ്വാസം.ഞങ്ങള്‍ എഴുപതു ഏക്കര ലക്ഷ്യമാകി നടന്നു.ജബ്ബാരിണ്ടേ കയ്യിലുള്ള ഒരു ചെറിയ ടോര്‍ച്ച് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം. ഞങ്ങള്‍ രാത്രി വയ്കിയെന്കിലും ഞങ്ങളുടെ കുളി കടവ് ആയ ചെതെ കടവില്‍ എത്തി.അപ്പോള്‍ ആണ് ഞങ്ങള്‍ ഒന്ന് ഒന്ന് ഇരുന്നത്.അല്ലാഹുവിനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

Friday, March 6, 2009

ചോകാട് കൂമ്പന്‍.

താഴെ ആനയുടെ അലറല്‍ കേട്ട്.ബാപു തിരിച്ചും ഒച്ചയുണ്ടാക്കി.ജബ്ബാര്‍ ഉടനെ അത് വിലക്കി.കാരണം ഞങ്ങള്‍ നില്‍കുന്ന സ്ഥലം ഒട്ടും സുരക്ഷിതമല്ല.അത് മുകളിലേക്ക് കയറി വന്നാല്‍ ഒരു രക്ഷയും ഇല്ല.സമയം വളരെ വ്യ്കിയിരിക്കുന്നു,ഞങ്ങള്‍ തിരിച്ചു പോവാന്‍ തീരുമാനിച്ചു.വന്ന വഴി വളരെ റിസ്ക് ഉള്ളതിനാല്‍ ഞങ്ങള്‍ വേറെ വഴിക്കാണ് പോവുന്നത്.ഫോറസ്റ്റ് വഴി വെള്ളം ഒഴുകിയ ചാല് വഴിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.കാരണം വഴി അറിയില്ല.കുറെ ദൂരം ഞങ്ങള്‍ നടന്നു.സമയം ഇരുട്ടി തുടങ്ങി.ഞങ്ങള്‍ സ്പീഡില്‍ നടത്തം തുടങ്ങി.പക്ഷെ രാത്രി ആയിട്ടും ഞങ്ങള്‍ എങ്ങും എത്തിയില്ല.ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഞങ്ങളുടെ കയ്യില്‍ വെളിച്ചം പോലും ഇല്ല,.അപ്പോഴാണ്‌ ഞങ്ങള്‍ക്ക് സമാധാനം നല്‍കുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ എത്തി .ഒരു റബര്‍ തോട്ടം.ഞങ്ങള്‍ അതിലേക്കു വരുന്ന വഴി നോക്കി നടന്നു.കുറെ നേരം നടന്നിട്ടും ഞങ്ങള്‍ക്ക് ഒരു വഴിയും കാണാന്‍ കഴിഞ്ഞില്ല.അങ്ങനെയും ഞങ്ങള്‍ക്ക് കുറെ നേരം നഷ്ടമായി.അതോടെ ഞങ്ങള്‍ക്ക് ആകെ പേടിയായി.

Thursday, March 5, 2009

ചോക്കാട് കൂമ്പന്‍.

വളരെ ആയാസപെട്ടാണ് ഞങ്ങള്‍ കയറുന്നത്.കുത്തനെ നില്‍കുന്ന പാറയില്‍ നില്‍കുന്ന പുല്ലുകളില്‍ പിടിച്ചാണ് ഞങ്ങള്‍ കയറുന്നത്.ഒന്ന് തെറ്റിയാല്‍ താഴെ ഭയങ്കര കൊക്കയാണ്.എന്തായാലും ഒന്നും പറ്റാതെ ഞങ്ങള്‍ മുകളില്‍ എത്തി.അരക്കൊപ്പം ഉയര്‍ന്നു നില്‍കുന്ന പുല്മെടാണ് ഞങ്ങളെ സ്വീകരിച്ചത്.അതിനു ഇടയിലുള്ള ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്.എല്ലാവര്കും നല്ല വിശപ്പും ഉണ്ട്.അപ്പോഴാണ്‌ ജബ്ബാര്‍ ഞങ്ങള്‍ക്ക് മിടായി തന്നത്.ഒരു മിടായിക് അത്ര രുചി ഉണ്ടെന്നു ഞങ്ങള്‍ക്ക് അപ്പോഴാണ്‌ മനസ്സിലാകുന്നത്‌.ഇപ്പോഴും അതിന്റെ രുചി ഇപ്പോളും വായില്‍ നില്കുന്നു.മുകളില്‍ വിശാലമായ ഒരു പാരയുണ്ട്.നാല് പേര്‍ക്ക് സുഗമായി ഇരിക്കാന്‍ വലിപ്പം ഉണ്ട് അതിനു.ഞങ്ങള്‍ സാധനങ്ങള്‍ എല്ലാം അതില്‍ വെച്ചു.വിശപ്പിന്റെ ശക്തി കൊണ്ട് ഉണ്ടായിരുന്ന ഭക്ഷണം ഞങ്ങള്‍ പെട്ടെന്ന് കഴിച്ചു.മലയുടെ മുഗളില്‍ ധാരാളം പഴങ്ങള്‍ ഉണ്ട്.