Tuesday, November 3, 2009

private practice

കേരളത്തിന്റെ ആരോഗ്യ മന്ത്രി വളരെ കൊട്ടി ഘോഷിച്ചു കേരള ജനതയ്ക്ക്
ചെയ്ത ഒരു മഹത്തായ സേവനമാണ് ഡോക്ടര്‍ മാരുടെ പ്രൈവറ്റ് പ്രക്ടിസ്‌
നിരോധനം.എന്താണ് മന്ത്രി അത് കൊണ്ട് ഉദ്ദേശിച്ചത് എന്നറിയില്ല.പാവ പെട്ട
രോഗികള്‍ക്ക് ഒരു സഹായമാവട്ടേ എന്ന് കരുതിയാനെന്കില്‍ തീര്‍ച്ചയായും
മന്ത്രിക്കു തെറ്റ് പറ്റി എന്ന് വേണം കരുതാന്‍.കാരണം ഒരു പത്തു പേര്‍ക്ക്
അതിന്റെ ഗുണം കിട്ടിയാല്‍ ബാകി തൊന്നുറു പേര്കും അത് വന്‍ നഷ്ടമാണ്
വരുത്തിയിരിക്കുന്നത് എന്ന് മന്ത്രി മനസ്സിലാകിയാല്‍ നല്ലത്.

കാരണം നമ്മുടെ എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ആവശ്യത്തിനു ഡോക്ടര്‍മാരുംസ്റ്റാഫുകളും ഇല്ല എന്നത് ഒരു സത്ത്യമാണ്.അങ്ങനെ വരുമ്പോള്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ആശുപത്രികള്‍ക്ക് കഴിയില്ല.കൂടുതല്‍ പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.അതിന്റെ പ്രധാന തെളിവാണ് ഡോക്ടര്‍ മാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന രോഗികളുടെ വന്‍ തിരക്ക്.ആയിരകണക്കിന് രോഗികളാണ് ഇങ്ങനെ ചികിത്സ തേടുന്നത്‌.ഇനി മന്ത്രി ഉദ്ദേശിക്കുന്നത് പോലെ എല്ലാവരും ഗവ :ആശുപത്രികളില്‍ പോയാല്‍ തന്നെ ഏറ്റവും വില കുറഞ്ഞ ഏതെങ്കിലും മരുന്നല്ലാതെകാര്യ പെട്ട ഒരു മരുന്നും അവിടെ നിന്ന് കിട്ടില്ല.അത് രോഗി പുറത്തു നിന്നും വാങ്ങേണ്ടി വരുംഅപ്പോള്‍ രോഗിയുടെ ലാഭം ഡോക്ടര്ക് കൊടുക്കുന്ന ഫീസ്‌ മാത്രമാണ്.അതിനു അയാള്‍ അനുഭവിക്കേണ്ട യാതനകള്‍ മനസ്സിലാകണമെങ്കില്‍ മന്ത്രി മന്ത്രി സ്ഥാനം ഒഴിവാകിഒരു സാധാരണ ആളായി നമ്മുടെ ഏതെങ്കിലും ഒരു പ്രധാന ആശുപത്രിയില്‍ ചികിത്സ തേടി പോയാല്‍ മതി.എത്ര വലിയ അസുഖം ഉള്ള ആളായാലും ഒരു സ്കാനിംഗ് ഉടനെ ചെയ്യണമെങ്കില്‍ പുറത്തുള്ള സ്വകാര്യ ലാബില്‍ പോവേണ്ടിവരും.അപ്പോള്‍ നിങ്ങള്‍ കരുതും ആശുപത്രിയിലെ ലാബില്‍ വന്‍ തിരക്കാവും എന്ന്.അവിടെ പോയാല്‍ഒന്നുകില്‍ അത് തുറന്നിട്ടുണ്ടാവില്ല അല്ലെങ്കില്‍ കേടായിട്ടുണ്ടാവും അതും അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തി സമയം കഴിഞ്ഞിട്ടുണ്ടാവും.പ്രവര്‍ത്തി സമയം എന്ന് പറഞ്ഞാല്‍ എത്ര മനിക്കൂരാനെന്നു ആരോടെങ്കിലും ചോദിച്ചാല്‍ അറിയാന്‍ കഴിയും.ചിലപ്പോള്‍ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ആവും.നമുക്ക് കിട്ടുന്ന ഡേറ്റ് ചുരുങ്ങിയത് ഒരു മാസമെന്കിലും കഴിഞ്ഞാവും.പണം ഇല്ലാത്തവര്‍ അപ്പോഴേക്കും മരിച്ചിട്ടില്ലെന്കില്‍ അന്ന് ചികിത്സ നടത്താം.

നമുക്ക് ഡോക്ടര്‍ മാര്‍ വളരെ പരിമിതമാണ്.അപ്പോള്‍ ഉള്ളവരുടെ സേവനം കൂടുതല്‍സമയം കിട്ടുകയാണെങ്കില്‍ കുറച്ചു പണം നഷ്ടപെട്ടാലും അതല്ലേ നല്ലത്.പ്രൈവറ്റ് പ്രക്ടിസ്‌ കൊണ്ട് എല്ലാം ഗുണങ്ങള്‍ ആണ് എന്നൊന്നും എനിക്കും അഭിപ്രായംഇല്ല.ധാരാളം കുഴപ്പങ്ങളും ഉണ്ട്.അത്തരം പ്രശ്നങ്ങള്‍ എന്താണെന്ന് പഠിച്ചുഅതിനു ഒരു പരിഹാരം കാണുകയാവും നല്ലത്.ആശുപത്രികളില്‍ ചെല്ലുന്നരോഗികളോട് ചില ഡോക്ടര്‍ മാര്‍ എങ്കിലും മറ്റൊരു തരത്തില്‍ പെരുമാറുന്നുണ്ട്.പക്ഷെ എല്ലാവരും അങ്ങനെയല്ല.നാം സ്ഥിരമായി കാണിക്കുന്ന ഡോക്ടര്‍ ടുട്ടിയില്‍ ഇല്ലാത്ത സമയത്താണ് നമുക്ക് അസുഖം കൂടുന്നത് എങ്കില്‍ അദ്ധേഹത്തിന്റെ വീട്ടില്‍ പോവുകയാണ് ഏക മാര്‍ഗം.ഇനി അതിനു സാദ്യമല്ല.ഒന്നുകില്‍ ടുട്ടിയില്‍ ഉള്ള ഡോക്ടറെ കാണിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍പോവുകയോ വേണം.ഇവര്‍ക്ക് ചിലപ്പോള്‍ നമ്മുടെ അസുഘതിന്റെ സ്വഭാവംമനസ്സിലാകാന്‍ സ്ഥിരം ഡോക്ടരുടെത് പോലെ കഴിഞ്ഞെന്നു വരില്ല.

മെഡിക്കല്‍ കോളേജില്‍ ഉള്ള ഒരു സ്പെഷലിസ്റ്റ്‌ ഡോക്ടറെ കാണാന്‍ അദ്ധേഹത്തിന്റെ ഒപിയില്‍ കാലത്ത് മൊതല്‍ കാത്തു നില്കണം.അത് ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക്ചിലപ്പോള്‍ തലേ ദിവസം തന്നെ വരേണ്ടി വരുന്നു.അതിന്റെ പ്രായോകിക ഭുദ്ദിമുട്ടുകളുംസാമ്പത്തിക ഭാദ്യതകളും നോക്കുമ്പോള്‍ ഒരു ഫോണ്‍ കോളില്‍ ബുക്ക്‌ ചെയ്തു അദ്ദേഹം പറയുന്ന സമയത്ത് അവിടെ എത്തി അദ്ധേഹത്തെ കാണുകയാവും ഒരു സാധാരണകാരന് ലാഭം.